പെട്രോളും ഡീസലും വില്‍ക്കുന്നതിന് വിലക്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ സംഘര്‍ഷത്തിന് അയവില്ല. നുഹില്‍ തുടങ്ങിയ സംഘര്‍ഷം ഹരിയാനയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി അനില്‍ വിജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 40 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. നൂറിലധികം ആളുകളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുപ്പികളില്‍ നല്‍കുന്നതിനാണ് വിലക്കെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രം?ഗത്തെത്തി.

അതേസമയം ഗുരുഒളിവില്‍ പോയ ഭിവാനി കൊലക്കേസിലെ മുഖ്യപ്രതിയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. മോനു മനേസര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കൊണ്ടുളള ആക്ഷേപകരമായ വീഡിയോ പുറത്തുവന്നിരുന്നു. യാത്രയ്ക്കിടെ മേവാത്തില്‍ തങ്ങുമെന്ന് മോനു മനേസര്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ജുനൈദ് നസീര്‍ എന്നീ യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ടതാണ് ഭിവാനി കേസ്. ഫെബ്രുവരിയില്‍ ഹരിയാനയിലെ ഭിവാനി ജില്ലയില്‍ വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഗ്രാമില്‍ ഓഫീസുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് ‘എക്‌സി’ലൂടെ പറഞ്ഞു. ആര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ‘ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അപലപിക്കുന്നു. എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. ഗുരുഗ്രാമിന് അകത്തും പുറത്തും എവിടെയും യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. ദയവായി കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക,’ എന്നായിരുന്നു പോസ്റ്റ്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം....

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!