web analytics

പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒന്നര മാസം; ബൈക്കിൽ കറങ്ങിയ കൊടുംക്രിമിനൽ പിടിയിൽ; ബാലമുരുകനെ പൊക്കിയത് വാഹനപരിശോധനയ്ക്കിടെ

പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒന്നര മാസം; ബൈക്കിൽ കറങ്ങിയ കൊടുക്രിമിനൽ പിടിയിൽ; ബാലമുരുകനെ പൊക്കിയത് വാഹനപരിശോധനയ്ക്കിടെ

തിരുച്ചിറപ്പള്ളി: 53 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ബാലമുരുകൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി.

നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ, തിരുച്ചിറപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് വീണ്ടും പിടികൂടിയത്.

ബൈക്കിലെത്തിയ ബാലമുരുകനെ പൊലീസ് തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

തമിഴ്‌നാട് തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44) കവർച്ച, കൊലപാതകശ്രമം അടക്കം 53 കേസുകളിലെ പ്രതിയാണ്.

ഇത് ആദ്യമായല്ല ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.

2021-ൽ തമിഴ്‌നാട്ടിലെ കവർച്ചക്കേസുമായി ബന്ധപ്പെട്ട് മറയൂരിൽ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടി കൈമാറിയിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയതായും പൊലീസ് പറയുന്നു.

കേരള പൊലീസ് വീണ്ടും പിടികൂടിയതിനെ തുടർന്ന് ബാലമുരുകൻ വിയ്യൂർ ജയിലിലായിരുന്നു. തമിഴ്‌നാട്ടിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.

ഈ സംഭവത്തിൽ തമിഴ്‌നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ ഏർപ്പെടുത്തിയിരുന്നു.

പിന്നാലെ ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

English Summary

Notorious criminal Balamurugan, an accused in 53 criminal cases, has been re-arrested by police in Tiruchirappalli. He had escaped from Tamil Nadu police custody while being taken from Viyyur Jail on November 3. The accused was caught during a vehicle inspection and later remanded to judicial custody by a Tenkasi court. Multiple police officers were earlier suspended over his escape, and a Q-Branch probe was launched to track him down.

balamurugan-53-cases-notorious-criminal-arrested-again-tiruchirappalli

Crime, Tamil Nadu Police, Balamurugan, Custody Escape, Tiruchirappalli, Kerala Police, Judicial Custody, Q Branch Investigation

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

Related Articles

Popular Categories

spot_imgspot_img