ബാബുരാജും മത്സരിക്കില്ല; അമ്മയുടെ പെൺമക്കൾ പണിയായി…കാർഷെഡിൽ ഇനി മദ്യപാനവുമില്ല
കൊച്ചി: അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും മത്സരിക്കില്ല. ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാശിയിലായിരുന്നു ഇതുവരെ ബാബുരാജ്. ഇതിനിടെ ബാബുരാജിനെതിരെ നിരവധി ആരോപണം ഉയർന്ന സാഹചര്യത്തിൽ ‘അമ്മയുടെ പെൺമക്കൾ’ എന്ന ഗ്രൂപ്പിലെ വികാരവും മത്സരത്തിൽ നിന്ന് പിന്തിരിയാൻ കാരണമായി.
തനിക്ക് മത്സരത്തിൽ ജയിക്കാൻ വേണ്ടി ബാബുരാജ് ഉണ്ടാക്കിയതായിരുന്നു ഈ ഗ്രൂപ്പ്. ഇതോടെ അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. ചിലപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരം ഉണ്ടാകാനും സാധ്യത കുറവാണ്. ഇക്കാര്യം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അറിയാനാകും.
പ്രസിഡന്റായി നടൻ ദേവൻ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദത്തിൽ മത്സരം ഉറപ്പാണ്. ജഗദീഷും അരുൺ ചന്ദ്രനും പ്രസിഡന്റ് ജനറൽ സെക്രട്ടറി സ്ഥാനത്തെ മത്സരത്തിനുള്ള പത്രിക ഇന്ന് പിൻവലിക്കും. മോഹൻലാലും മമ്മൂട്ടിയും ശ്വേതയേയും കുക്കു പരമേശ്വരനേയും പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതിനിടെ അമ്മ ഓഫീസിലെ കാർ പാർക്ക് ഷെഡിലെ മദ്യപാന സദസിനെ പറ്റി വാർത്ത പുറത്തു വന്നിരുന്നു. ഇതിൽ നടുങ്ങിയിരിക്കുകയാണ് പലരും. മതിൽ കെട്ടി രഹസ്യമാക്കി മദ്യപാന സദസ് നടത്തിയിട്ടും ഇതെങ്ങനെ പുറത്തെത്തി എന്ന ചോദ്യം അമ്മയിലെ ചില പ്രമുഖർ പരസ്പരം ചോദിക്കുന്നുണ്ട്. ഇനി ആ അനൗദ്യോഗിക ബാർ പ്രവർത്തിക്കില്ല. അമ്മയിലെ ബഹുഭൂരിഭാഗവും എതിർക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. മോഹൻലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാൻ ഇല്ലെന്ന സന്ദേശമാണ് ഇതിലൂടെ ബാബുരാജ് നൽകുന്നത്.
ജഗദീഷ് പിൻമാറി; ശ്വേതയ്ക്ക് സാധ്യതയേറുന്നു
കൊച്ചി: മലയാള താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൻറെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. ഇതോടെ ശ്വേതാ മേനോനും ദേവനും തമ്മിലുള്ള മത്സരം കടുത്തു.
തലപ്പത്തേക്ക് വനിത പ്രസിഡൻറ് വരട്ടയെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലുമായും മമ്മൂട്ടിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്.
അതേസമയം പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ അറിയിച്ചു.
വനിത പ്രസിഡൻറ് എന്ന നിർദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻറെ സാധ്യതയേറിയിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരെയാണ് തിരഞ്ഞെടുക്കുക. ട്രഷറർ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാനുള്ള സാധ്യതയുണ്ട്.
ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം നടക്കുക. ഓഗസ്റ്റ് 15-നാണ് ‘അമ്മ’ തിരഞ്ഞെടുപ്പ്.
അനുശ്രീയുടെ കരുതലിന് സോഷ്യൽ മീഡിയയുടെ കൈയ്യടി
മലയാളിത്തനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോ വഴിയാണ് താരം വെള്ളിത്തിരയിലെത്തിയത്. സിനിമയിലും, പൊതുവേദികളിലും, സോഷ്യൽ മീഡിയയിലും സജീവമായ അനുശ്രീ മലയാളിത്തത്തിന്റെ ഗുണങ്ങൾ കൈവിടാത്ത താരമാണ്.
സമീപകാലത്ത് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ഉദ്ഘാടന വേദിയിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
ചടങ്ങിനിടെ നടന്ന നറുക്കെടുപ്പിൽ, സ്വന്തം നമ്പർ വിളിച്ചതാണെന്ന് കരുതി ഒരു മധ്യവയസ്കൻ വേദിയിലേക്ക് ഓടിയെത്തി. എന്നാൽ വേദിയിലെത്തിയപ്പോൾ സമ്മാനം (₹10,000) മറ്റൊരാൾക്കാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നിരാശയായി മടങ്ങി.
ആ ചേട്ടന്റെ സങ്കടം കണ്ട അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചടങ്ങ് കഴിഞ്ഞ ശേഷം, താരം സ്വന്തം പണവും കടയുടമ നൽകിയതും ചേർത്ത് ആ മധ്യവയസ്കന് നൽകി. “ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ” എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.
ഈ ഹൃദയസ്‌പർശിയായ വീഡിയോ പുറത്തുവന്നതോടെ, സോഷ്യൽ മീഡിയയിൽ അനുശ്രീയെ പ്രശംസകൾ കൊണ്ട് മൂടുകയാണ്.
“ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി വേദിയിലെത്തിയ ചേട്ടന്, അനുശ്രീ ഒരു പൂന്തോട്ടം തന്നെയായിരുന്നു സമ്മാനിച്ചത്” – ഒരു കമന്റ്.
“അനുശ്രീയുടെ കണ്ണ് നിറഞ്ഞത്, മനുഷ്യനായിട്ട് കാരൃമില്ല, മനുഷ്യത്വം നഷ്ടപ്പെടാതിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്” – മറ്റൊരാളുടെ അഭിപ്രായം.
എന്തായാലും, മനുഷ്യത്വത്തിന്റെ തെളിവായി അനുശ്രീയുടെ ഈ കരുതൽ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹത്തിന് വഴിവച്ചിരിക്കുകയാണ്.
ENGLISH SUMMARY:
Actor Baburaj has withdrawn from the AMMA General Secretary election following multiple allegations and mounting pressure from the “Women of AMMA” group. His earlier determination to contest was overshadowed by controversy.