web analytics

70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ; പദ്ധതി ത്രിശങ്കുവിൽ; ആയുഷ്‌മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് 70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല.

മാർഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നൽകിയിരുന്നു.

ലഭിച്ചാലുടൻ പദ്ധതി തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പദ്ധതിയുടെ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാൽ, തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

ആയുഷ്മാൻ ഭാരത് കേരളത്തിൽ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുമായി (കാസ്‌‌പ്) ലയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സമാന രീതിയിലാകും 70 വയസു കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പിൽ 202 സർക്കാർ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്.

മാർഗരേഖ വന്നതിനുശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്‌ട്രേഷൻ തുടങ്ങിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് വഴി നിലവിൽ ആളുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

മകന്റെ കാമുകി തുണിക്കടയിൽ കയറി അമ്മയെ കുത്തിവീഴ്ത്തി; കൽപ്പറ്റയിൽ പട്ടാപ്പകൽ ചോരപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ നഗരത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ ക്രൂരമായ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

Related Articles

Popular Categories

spot_imgspot_img