web analytics

വേനൽക്കാലത്ത് തൈര് കഴിക്കരുത്, ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ ഒട്ടും പറ്റില്ല

വീട്ടുവിഭവങ്ങളുടെ സ്ഥിരം അംഗമായ തൈര്, പൊതുവെ ‘തണുത്ത സ്വഭാവമുള്ളത്’ എന്ന് കരുതപ്പെടുന്നു.

എന്നാൽ ആയുര്‍വേദത്തിന്റെ പ്രകാരം തൈര് ശരീരത്തിൽ ചൂട് വർധിപ്പിക്കുന്ന ആഹാരവസ്തുവാണെന്ന് ഡോ. ഷാബു പട്ടാമ്പി ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു.

ദിവസേന തെറ്റായ രീതിയിലും തൈര് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ഡോക്ടർ പറയുന്നു.

ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ ദോഷങ്ങൾ വർധിപ്പിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും,

പ്രത്യേകിച്ചും ബിരിയാണി, ഇറച്ചി തുടങ്ങിയ ചൂട് സ്വഭാവത്തിലുള്ള ഭക്ഷണങ്ങളോടൊപ്പം തൈര് ചേർത്ത് കഴിക്കുന്നത് കഫ പിത്ത ദുഷ്ടി സൃഷ്ടിക്കാനിടയാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഏതു സമയങ്ങളിലാണ് തൈര് ഒഴിവാക്കേണ്ടത്?
  • പ്രതിദിന ഉപയോഗം വേണ്ട – ദിവസേന തൈര് കഴിക്കുന്നത് ആയുര്‍വേദം ശുപാർശ ചെയ്യുന്നില്ല.
  • രാത്രിയിൽ തീർച്ചയായും ഒഴിവാക്കണം – രാത്രിയിൽ കഴിക്കുമ്പോൾ കഫം കൂടുകയും ശ്വാസകോശ രോഗങ്ങൾക്ക് സാധ്യത ഉയരുകയും ചെയ്യും.
  • ചൂടുകാലത്ത് പാടില്ല – വേനൽക്കാലം, ശരത്, വസന്തം എന്നിവയിലും തൈര് പൊതുവേ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു.
  • ചൂടുള്ള ഭക്ഷണത്തോടൊപ്പം കഴിക്കരുത് – ബിരിയാണി, ഇറച്ചി, ചൂടുവ്യഞ്ജനങ്ങൾ എന്നിവയോടൊപ്പം തൈര് കഴിക്കുന്നത് ദോഷകരം.
  • തൈര് ചൂടാക്കരുത് – ചൂടാക്കിയ തൈര് ശരീരത്തിൽ വിഷദോഷം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

പൊന്നുംവില ലഭിക്കുമ്പോഴും കാപ്പി വിളവെടുപ്പ് താങ്ങാനാകാതെ കർഷകർ:കാരണം ഇതാണ്:

തുടർച്ചയായി തൈര് കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
  • അലർജി സ്വഭാവമുള്ള വിവിധ ത്വക്ക് രോഗങ്ങൾ
  • ആസ്ത്മയും തുമ്മലും വർധിക്കൽ
  • രക്തവാതം ഉള്ളവർക്ക് അസുഖം കൂടുതൽ രൂക്ഷമാകൽ
  • മഞ്ഞപ്പിത്തം ഉള്ളവർക്ക് ദോഷം
  • Probiotic എന്ന് കരുതിയുള്ള യുക്തിയില്ലാത്ത സ്ഥിരഉപയോഗം രോഗലക്ഷണങ്ങൾ കൂടുതൽ മോശമാക്കാം

തൈര് ആരോഗ്യത്തിന് ഗുണകരമായ ഒരു ഭക്ഷണമാണെങ്കിലും, അത് കഴിക്കേണ്ട സമയം, രീതി, അളവ് എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്.

ശരീരഘടനയും ആരോഗ്യാവസ്ഥയും പരിഗണിച്ച് തൈര് ഉപയോഗിക്കാനാണ് ആയുര്‍വേദ വിദഗ്ധന്റെ നിർദ്ദേശം.

English Summary

Ayurvedic doctor Dr. Shabu Pattambi warns that curd, often believed to be cooling, actually increases body heat. He advises avoiding curd daily, at night, and during hot seasons. Eating curd with hot foods like biryani or meat can cause imbalance in the body’s doshas, leading to skin allergies, asthma flare-ups, and worsening conditions like jaundice and rheumatic issues. Probiotic benefits should not be misinterpreted for random, excessive consumption.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img