റോഡിൽ കിടന്നു ലഭിച്ച 25000 രൂപ ഉടമസ്ഥന് തിരികെ നൽകി ഇടുക്കി കാൽവരിമൗണ്ടിലെ ഓട്ടോറിക്ഷ ഡ്രൈവർ കുന്നേൽ പ്രകാശൻ. വ്യാഴാഴ്ചയാണ് താഴത്തുമോടയിൽ സണ്ണി കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി വായ്പയെടുത്ത 25,000 രൂപ നഷ്ടപ്പെട്ടത് .
രാവിലെ മുതൽ പലരെയും വിളിച്ച് സഹായം അഭ്യർഥിച്ചു, പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിപ്പിട്ടു.
ഉച്ചവരെ ആയിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല .
പണം നഷ്ടമായി എന്ന വിഷമത്തിൽ ഇരിക്കുമ്പോഴാണം പണം കിട്ടിയ കാര്യം പറഞ്ഞുകൊണ്ട് ഓട്ടോ സ്റ്റാൻഡിൽ നിന്നും ഫോൺ വിളിയെത്തുന്നത്. സണ്ണിയെ കാൽവരിമൗണ്ടിലെത്തി. ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ പ്രകാശൻ പണം സണ്ണിയെ ഏൽപ്പിച്ചു.