web analytics

സ്കൂട്ടറിൽ അമിതവേഗത്തിലെത്തി; ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദ്ദനം

കണ്ണൂരിൽ സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദനം. ന്യൂ മാഹി പെരിങ്ങാടിയിൽ വച്ച് നടന്ന സംഭവത്തിൽ പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പോലീസ് പിടികൂടി.

ജാഗേഷിന്റെ ഓട്ടോ തടഞ്ഞ് നിർത്തിയ ശേഷമായിരുന്നു മർദിച്ചത്. കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഗേഷ്. ഇതിനിടെയാണ് അമിത വേഗത്തിൽ വാഹനമോടിച്ച യുവാവിനെ ചോദ്യം ചെയ്തത്. ഇതോടെ യുവാവ് രാഗേഷിനെ മര്‍ദിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

അച്ഛനെ മർദിക്കുന്നതു കണ്ട രാഗേഷിന്‍റെ മക്കളടക്കം പേടിച്ച് കരയുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരൻ യുവാവിനെ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി​വി​വേചനം; ഒന്നാം റാങ്കുകാരൻ ജോലി രാജിവച്ചു



ജാതിവിവേചനത്തിന് ഇരയായ ബി.എ. ബാലു ഇരി​ങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലി രാജിവച്ചു. ഇന്നലെ രാവി​ലെ ക്ഷേത്രത്തി​ലെത്തി​യ ബാലു അഡ്മി​നി​സ്ട്രേറ്റർ കെ. ഉഷാനന്ദി​നി​ക്ക് രാജി​ക്കത്ത് നൽകുകയായിരുന്നു.

ജാതിയുടെ പേരിൽ മാലകെട്ടു കഴകം ജോലിയിൽനിന്ന് ബാലുവിനെ മാറ്റിനിറുത്തിയിരുന്നു. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഈഴവ സമുദായാംഗമായ ബാലു. ഫെബ്രുവരി​ 24ന് ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തി​ലെ ആറ് ബ്രാഹ്മണ തന്ത്രി​മാരും ക്ഷേത്രബഹി​ഷ്കരണസമരം നടത്തുകയായിരുന്നു​.

പിന്നീട്മാർച്ച് അഞ്ചി​ന് ബാലുവി​നെ ഓഫീസ് അറ്റൻഡന്റായി മാറ്റി. ഇതിനുശേഷമാണ് തന്ത്രിമാർ പ്രതിഷ്ഠാദിനം ഉൾപ്പടെയുള്ള ക്ഷേത്രചടങ്ങുകൾക്ക് എത്തിയത്.കഴകം ജോലി അമ്പലവാസികൾ തന്നെ നിർവഹിക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ബാലുവിന് പകരം ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.

വി​വാദങ്ങളെ തുടർന്ന് മാർച്ച് ആറുമുതൽ ബാലു അവധി​യി​ലായി​രുന്നു. 31ന് അവധി​ അവസാനി​ച്ചതോടെയാണ് രാജിക്കത്ത് നൽകിയത്.എന്നാൽവ്യക്തി​പരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് രാജി​യെന്നുമാത്രമാണ് കത്തി​ലുള്ളത്. തി​രുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശി​യായ ബാലു (33) ഇംഗ്ളീഷ് എം.എ നേടിയ ആളാണ്.

റാങ്ക് ലിസ്റ്റിൽ ആദ്യറാങ്കുകാരനായതിനാൽ ജനറൽ വിഭാഗത്തിലാണ് ഇയാൾക്ക്ജോലി ലഭിച്ചത്.രാജി അംഗീകരിച്ച് അറിയിച്ചാൽ ഇതേ റാങ്കുലിസ്റ്റിൽനിന്ന് അടുത്തയാളെ നിയമിക്കുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു.

അടുത്തടേണും ഈഴവ വിഭാഗത്തിനാണ്. അതിനാൽ റാങ്ക് ലിസ്റ്റിലെ ഈഴവ ഉദ്യോഗാർത്ഥിക്കാണ് ഇനിയും നിയമനം ലഭിക്കേണ്ടത്.ക്ഷേത്രത്തിൽ ആകെ രണ്ട് കഴകം തസ്തി​കയാണുള്ളത്. ഒന്ന് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡുവഴിയുള്ള സ്ഥി​രംനി​യമനവും മറ്റേത് രണ്ടുമാസം മാത്രമുള്ള കാരായ്മ തസ്തി​കയും.

ഒരേസമയം ഒരാൾ മാത്രമേ ജോലി​ക്കുണ്ടാകൂ. സ്ഥി​രംകഴകക്കാരൻ രണ്ടുമാസം മറ്റ് ജോലി​കൾ ചെയ്യണം എന്നാണ് ചട്ടം. ജാതിയുടെ പേരിൽ ബാലുവിനെ മാറ്റിനിറുത്തിയതിതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

നിയോഗിച്ച തസ്തികയിൽത്തന്നെ ബാലു ജോലിചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഭരതപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കൂടൽമാണിക്യം ഇപ്പോൾ ജാതിവിവേചനങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

Related Articles

Popular Categories

spot_imgspot_img