web analytics

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ: കാരണമിതാണ്

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. എന്നാൽ ഈ നിരോധനം യുവാക്കളെ ബാധിക്കില്ലെന്നും സർക്കാർ അറിയിക്കുന്നു. Australian government set to ban social media use by children under 16:

നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആൻ്റണി അൽബാനീസ് കൂട്ടിച്ചേർത്തു.

കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കാനാണ് അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമം ലക്ഷ്യമിടുന്നത്.

കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. നിയമങ്ങൾ നടപ്പിലാക്കുന്നത് ഓസ്‌ട്രേലിയയുടെ ഓൺലൈൻ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അൽബാനീസ് പറഞ്ഞു.

ഓൺലൈൻ ഇടങ്ങൾ എങ്ങിനെ ഗുണകരമായി ഉപയോഗിക്കാം എന്നുള്ള കാര്യങ്ങളിലല്ല പകരം ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലേക്കാണ് കൗമാരക്കാർ അവരുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതെന്നും ഇക്കാര്യങ്ങളാണ് നിരോധനമേർപ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി കാണുന്നതെന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ സമ്മതിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുവനന്തപുരം: സര്‍ക്കാര്‍...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

വന്ദേഭാരത് ടിക്കറ്റിനായി കേരളത്തിലുള്ളവർ തമിഴ്നാട്ടിലേക്കോ?യാത്രക്കാർ ദുരിതത്തിൽ

കൊച്ചി : എറണാകുളം–ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ യാത്രക്കാർക്കിത്...

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു കോട്ടയം:...

Related Articles

Popular Categories

spot_imgspot_img