ഓസ്ട്രേലിയയിൽ കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തുന്ന സർക്കാർ ഉത്തരവായി. 16 വയസ്സിന് താഴെയുള്ളവർക്കാണ് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നയം അടുത്ത വർഷം രാജ്യത്ത് നടപ്പിലാകും. Australia government orders ban on social media use by children and teenagers
ഇത് നടപ്പിലാക്കുന്നതിനായി, കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ കഴിയാത്ത രീതിയിൽ ആപ്പുകളിൽ മാറ്റങ്ങൾ വരുത്താൻ ഓസ്ട്രേലിയൻ ഭരണകൂടം സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു.ഈ നിയമം രാജ്യത്ത് ഏറെ കാലമായി ചർച്ചയിൽ ആയിരുന്നു.
ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരുഭാഗങ്ങളും ഈ നിയമത്തിന് അംഗീകാരം നൽകി. സെനറ്റിൽ 34 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 19 പേർ എതിർന്നു. പ്രതിനിധി സഭയിൽ 102 വോട്ടുകൾക്ക് 13 എതിരായ വോട്ടുകൾക്കൊപ്പം നയം പാസായി.
സെനറ്റിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികൾക്ക് പ്രതിനിധി സഭ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, സർക്കാർ ഉത്തരവിട്ടതോടെ നിയമം നിലവിൽ വന്നു. പുതിയ നിയമം നടപ്പാക്കാൻ ഒരു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്.