News4media TOP NEWS
സൽമാൻ ഖാനെതിരായ വധഭീഷണിയിൽ വൻ ട്വിസ്റ്റ്; അറസ്റ്റിലായത് നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ്‌, പ്രശസ്തിക്ക് വേണ്ടിയെന്ന് മൊഴി എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ്, ഇവർ നിരപരാധികൾ! പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കി ഹൈക്കോടതി വിവാദത്തിന് തിരികൊളുത്തി ‘കട്ടന്‍ചായയും പരിപ്പുവടയും’; ആത്മകഥ എഴുതി കഴിഞ്ഞിട്ടില്ലെന്ന് ഇ പി; പുസ്‌തക പ്രകാശനം മാറ്റിവെച്ച് ഡിസി ബുക്‌സ് അതിദാരുണം ! തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവതിയുടെ രണ്ടു കാലുകളും അറ്റു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ

കാറിൽ കേമൻ ഔഡി തന്നെ : ഇത് റെക്കോർഡ് വിൽപ്പന

കാറിൽ കേമൻ   ഔഡി തന്നെ : ഇത്  റെക്കോർഡ്   വിൽപ്പന
January 8, 2024

കാറുകൾക്ക് ഏറെ ആരാധകർ ഉള്ള നാടാണ് ഇന്ത്യ എന്നതിൽ തർക്കമില്ല.ദിനംപ്രതി നിരവധി കാറുകളാണ് വിപണിയിൽ സ്ഥാനം പിടിക്കുന്നത്.അത്തരത്തിൽ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചവരാണ് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി. ഇപ്പോഴിതാ 2023-ൽ ഓഡി ഇന്ത്യയുടെ വിൽപ്പനയിൽ വൻ വർധനവ് എന്നതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ .2023 തങ്ങൾക്ക് വിജയകരമായ വർഷമാണെന്നും വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയ്ക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ മേധാവി ധില്ലൻ ബൽവീർ സിംഗ് ധില്ലൺ പറഞ്ഞു. 7,931 യൂണിറ്റ് കാറുകളാണ് ഓഡി ഇന്ത്യ കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റഴിച്ചത്. ഔഡി ഇന്ത്യയുടെ വിൽപന വാർഷികാടിസ്ഥാനത്തിൽ 89 ശതമാനം വർദ്ധിച്ചു. 2015ന് ശേഷം ഇന്ത്യയിൽ ഓഡി കാറുകളുടെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓഡി ക്യു3 സ്‌പോർട്ട്ബാക്ക്, ക്യു8 ഇ-ട്രോൺ, ക്യു8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നിവ കമ്പനിയുടെ വിൽപ്പനയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ നാല് ഉപഭോക്താക്കളിൽ ഒരാൾ രണ്ടാം തവണയും ഔഡി വാങ്ങിയതായി കമ്പനി വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം നാലാം പാദത്തിലാണ് ഔഡി ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. 2023 മൂന്നാം പാദത്തിൽ ഔഡി ഇന്ത്യ മൊത്തം 2,401 യൂണിറ്റ് കാറുകൾ റീട്ടെയിൽ ചെയ്‍തു. ഇക്കാലയളവിൽ കാർ വിൽപ്പനയിൽ പ്രതിവർഷം 94 ശതമാനം വർധനയുണ്ടായി. കമ്പനിയുടെ എസ്‌യുവി ശ്രേണിയുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 174 ശതമാനം വർദ്ധിച്ചതായി ഔഡി ഇന്ത്യ പറയുന്നു. അതേസമയം ഇ-ട്രോൺ ശ്രേണി ഉൾപ്പെടെയുള്ള പെർഫോമൻസ് ലൈഫ്‌സ്‌റ്റൈൽ കാറുകളുടെ വിൽപ്പനയും 40 ശതമാനം വർദ്ധിച്ചു. ഈ കുതിപ്പ് 2024ലും നിലനിർത്തുമെന്ന് ഉറപ്പുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Read Also : വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം

Related Articles
News4media
  • Automobile
  • Top News

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആദ്യമായി ഫൈവ് സ്റ്റാർ രക്ഷാ റേറ്റിംഗ് നേടി ഒരു മാരുതി സുസുക്കി കാർ !

News4media
  • Automobile
  • India
  • News

എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ...

News4media
  • Automobile
  • News

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

News4media
  • Automobile

ഇത് സാധാരണക്കാരുടെ വണ്ടി : ഈ സിമ്പിൾ എനർജി തകർത്തു

News4media
  • Automobile

അമേരിക്കയുടെ ചുണകുട്ടി ഇനി ഇന്ത്യൻ നിരത്തുകളിൽ ; ഫിസ്‌കർ ഓഷ്യൻ എത്തി മക്കളെ

News4media
  • Automobile

2024 കീഴടക്കാൻ വരുന്നൂ പുത്തൻ കിയ സോണറ്റ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]