കിയയെ കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷക ഓഫര്‍

പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണര്‍ഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇന്‍ഷുറന്‍സ് കൂട്ടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നല്‍കുന്നത്. കിയ സെല്‍റ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സര്‍വീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം (നാലു വര്‍ഷം), ലക്ഷ്വറി (അഞ്ചു വര്‍ഷം) എന്നിങ്ങനെ രണ്ട് സര്‍വീസ് പാക്കേജുകളാണ് മൈ കണ്‍വീനയന്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നാലു മുതല്‍ അഞ്ചുവര്‍ഷം വരെ ഓണര്‍ഷിപ്പ് കോസ്റ്റില്‍ 10 ശതമാനം വരെ കുറവ് ലഭിക്കും എന്നാണ് കിയ അറിയിക്കുന്നത്. പ്രീ പെയ്ഡ് മെയിന്റനന്‍സ്, എക്റ്റന്റഡ് വാറിന്റി, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് മൈ കണ്‍വീനയന്‍സ് പ്ലസ്.

പ്രീമിയം പാക്കേജില്‍ പെട്രോള്‍ മോഡലിന് നാലുവര്‍ഷത്തേയ്ക്ക് 32796 രൂപയാണ്, അതായത് ഒരു വര്‍ഷം സര്‍വീസിനായി 8199 രൂപ. ഇതുപ്രകാരം കിലോമീറ്ററിന് ഓണര്‍ഷിപ്പ് കോസ്റ്റായി 0.82 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 0.94 രൂപ) മാത്രമാണ് ചെലവാകുന്നത്. ഏകദേശം 13 ശതമാനം വരെ ലാഭമാണ് ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. ഡീസല്‍ മോഡലിന് 37596 രൂപയാണ്. വര്‍ഷം 9399 രൂപ, കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.05 രൂപ). ലാഭം 10 ശതമാനം.

ലക്ഷ്വറി പ്ലാന്‍ പ്രകാരം പെട്രോള്‍ മോഡലിന് 46995 രൂപയാണ് (വര്‍ഷം 9399 രൂപ). കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.07 രൂപ). ലാഭം 12 ശതമാനം. ഡീസല്‍ മോഡലിന്റെ പാക്കേജിന് വില 51995 രൂപയാണ്. അതായത് ഒരുവര്‍ഷം 10399 രൂപ. കിലോമീറ്ററിന് 1.04 രൂപ (പാക്കേജ് എടുത്തില്ലെങ്കില്‍ 1.16 രൂപ). ലാഭം 11 ശതമാനം.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

പുനർവിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് മകൻ തടസം; 52 ​​വയസ്സുള്ള മകനെ കൊലപ്പെടുത്തി 80 കാരൻ പിതാവ്

രാജ്കോട്ട്: പുനർവിവാഹം കഴിക്കണമെന്ന പിതാവിന്റെ ആഗ്രഹത്തിന് മകൻ തടസം നിന്നത് കൊലപാതകത്തിൽ...

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

കീഴ്ജാതിയിൽ പെട്ട കുട്ടി കബഡി മത്സരത്തിൽ സവർണരെ തോൽപ്പിച്ചു; പരീക്ഷ എഴുതാൻ പോകുന്നതിനിടെ ദളിത് വിദ്യാർത്ഥിക്കു നേരെ ക്രൂരമായ ആക്രമണം

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെ സവർണ സമുദായത്തിൽപ്പെട്ടവർ ഒരു...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!