മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ദിവസവും പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പുമാവായോ ഇഡ്ഡലിയായോ എല്ലാം കഴിക്കാവുന്നതാണ്.
ഓട്സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, സുപ്രധാന ഫാറ്റി ആസിഡുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ നല്‍കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിന്റെ അളവ് കുറയുകയും പോഷകങ്ങള്‍ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഓട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ഓട്‌സ് വെള്ളത്തില്‍ കലര്‍ത്തിയ ശേഷം ആമാശയത്തില്‍ എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായ രീതിയില്‍ വിശപ്പ് കുറയുന്നതിന് വഴിയൊരുക്കുന്നു. ദിവസവും ഓട്‌സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഓട്സില്‍ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കണ്‍ ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ശരീരത്തില്‍ നിന്ന് പിത്തരസത്തെ പുറന്തള്ളുന്നതിന് സഹായിക്കുകയും.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് മലബന്ധം എന്ന പ്രശ്നത്തെ അകറ്റി നിര്‍ത്താം. ഓട്‌സ് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ പതിവായി ഓട്‌സ് കഴിക്കണം.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുന്ന സംയുക്തമായ ലിഗ്‌നാന്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. സ്തന, പ്രോസ്റ്റേറ്റ്, അണ്ഡാശയ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ സാധ്യത കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായപ്പെടുന്നു.
ഓട്സ് മഗ്‌നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ്. ഇത് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജ ഉല്‍പാദനത്തിനും പ്രധാനമാണ്. ഉയര്‍ന്ന അളവിലുള്ള മഗ്‌നീഷ്യം ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ ശരിയായ ഉപയോഗത്തിനും ഇന്‍സുലിന്‍ സ്രവത്തിനും പോഷണം നല്‍കുന്നു.