News4media TOP NEWS
ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറും; അഞ്ചു ദിവസം പൊരിഞ്ഞ മഴ നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക്

പാർസലിൽ എം.ഡി.എം.എ എന്ന് ഫോൺ കാൾ; ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി; നടി മാലാ പാർവതിക്കുനേരെ സൈബർ തട്ടിപ്പിന് ശ്രമം

പാർസലിൽ എം.ഡി.എം.എ എന്ന് ഫോൺ കാൾ; ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി; നടി മാലാ പാർവതിക്കുനേരെ സൈബർ തട്ടിപ്പിന് ശ്രമം
October 14, 2024

നടി മാലാ പാർവതിക്കുനേരെ സൈബർ തട്ടിപ്പുകാരുടെ പണം തട്ടൽ ശ്രമം. കൊറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്.Attempted cyber fraud against actress Mala Parvathy

ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നു താരം പറയുന്നു.

മാലാ പാർവതി പറയുന്നത്:

‘‘ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് ഒരു പാഴ്സല്‍ തടഞ്ഞുവച്ചെന്നു പറഞ്ഞാണ് ഫോൺ വന്നത്. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാൽ ഫോൺ സത്യമായിരിക്കുമെന്നാണ് കരുതിയത്.

അങ്ങനെ അവരുടെ കസ്റ്റമർ കെയറിലേക്ക് കണക്ട് ചെയ്തു. അവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് ഒരു പാഴ്സൽ പോയിട്ടുണ്ടെന്ന് പറഞ്ഞു.

എന്താണ് കൂടുതൽ വിവരങ്ങൾ എന്ന് ചോദിച്ചപ്പോൾ മുംബൈയിൽനിന്ന് പാഴ്സൽ അയച്ച നമ്പർ, തയ്‌വാനിൽ അത് അയച്ച ആളുടെ നമ്പർ അഡ്രസ് എല്ലാം അയാൾ പറഞ്ഞു.

പാഴ്സലിൽ പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവർ അറിയിച്ചത്. പിന്നാലെ അവർ മുംബൈ പൊലീസിനെ കണക്ട് ചെയ്ത് തന്നു.

ഇതൊരു വലിയ സ്കാമാണെന്നും പലരുടെയും ആധാർ കാർഡ് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിങ്ങളുടെ നമ്പറും അതിൽപെട്ടെന്നും അവർ പറഞ്ഞു.

പല ഉദ്യോഗസ്ഥരോട് ഞാൻ അപ്പോൾ സംസാരിച്ചു. പിന്നാലെ പ്രകാശ് കുമാർ ഗുണ്ടു എന്നയാളോടാണ് സംസാരിച്ചത്. അദ്ദേഹമെനിക്ക് മുംബൈ ക്രൈംബ്രാഞ്ച് എന്നു പറഞ്ഞ് ഐഡി കാർഡ് പോലും അയച്ച് തന്നു.

12 സംസ്ഥാനങ്ങളിൽ എന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയെന്നാണ് പറഞ്ഞത്. എന്നാൽ വളരെ കൺവിൻസിങ് ആയ രീതിയിൽ അദ്ദേഹം സംസാരിച്ചതു കൊണ്ട് ഇത് സത്യമല്ല എന്ന് മനസ്സിലാക്കാനേ പറ്റിയില്ല.

ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. ആ സമയത്ത് ഞാൻ ഐഡി കാർഡ് പരിശോധിച്ചപ്പോഴാണ് അതിൽ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായത്.

അങ്ങനെയാണ് ഗൂഗിളിൽ തിരഞ്ഞതും ഇത് തട്ടിപ്പാണെന്നും മനസ്സിലായതും. പിന്നീട് എന്റെ മാനേജർ തിരിച്ച് വിളിച്ചപ്പോൾ അവർ ഫോൺ എടുത്തില്ല’’ മാലാ പാർവതി പറഞ്ഞു.

Related Articles
News4media
  • Kerala
  • News

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ പെരുവഴിയിലായത് പാതിരാത്രിയിൽ

News4media
  • Editors Choice
  • News
  • Pravasi

വാഹനം ഓടിച്ചത് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ; സൈക്ലിസ്റ്റിൻ്റെ മരണം; യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം ...

News4media
  • Kerala
  • News
  • Top News

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറും; ...

News4media
  • Featured News
  • Kerala
  • News
  • News4 Special

ശക്തികേന്ദ്രത്തിൽ വൻ വോട്ടു ചോർച്ച; മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും തോറ്റത് കെ സുരേന്ദ്രൻ! അധ്യക്ഷ ...

News4media
  • Kerala
  • News4 Special
  • Top News

നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്...

News4media
  • International
  • Top News

കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]