web analytics

അടച്ചിട്ട വീട്ടിൽ മോഷണശ്രമം; എല്ലാം വിദേശത്ത് ഇരുന്ന് നിരീക്ഷിച്ച് വീട്ടുടമ; അയൽവാസി ലൈറ്റ് ഇട്ടതോടെ ഓടി ഒളിച്ച് കള്ളൻമാർ

കണ്ണൂർ: അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി കണ്ടതോടെ കള്ളന്മാർ മുങ്ങി. കണ്ണൂർ കുന്നോത്തുപറമ്പിലാണ് സംഭവം.attempted burglary in a locked house

യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒൻപതരയോടെ രണ്ട് പേർ മോഷ്ടിക്കാൻ എത്തിയത്. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറാനായിരുന്നു പദ്ധതി.

സിസിടിവി കണ്ടതോടെ അത് മറയ്ക്കാനും ശ്രമം നടത്തി. ആളനക്കം നോട്ടിഫിക്കേഷൻ കിട്ടിയ സുനിൽ ബാബു യുഎഇയിൽ ഇരുന്ന് ഇത് ലൈവായി കാണുന്നുണ്ടായിരുന്നു.

ഉടൻ കൊളവല്ലൂർ പോലീസിനെയും അയൽവാസിയെയും വിവരം അറിയിച്ചു. അയൽവാസി പുറത്തിറങ്ങി നോക്കിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അകത്തുകയറാൻ ഇവർക്ക് കഴിഞ്ഞില്ല. കോളവല്ലൂർ പൊലീസ് സ്ഥലത്തെത്തി. നാല് മാസമായി അടച്ചിട്ടിരിക്കുകയാണ് സുനിൽ ബാബുവിന്റെ വീട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img