web analytics

റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം.

തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ഹരി(38) പിടിയിൽ. ഇതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിൻ ട്രാക്കിൽ കിടന്ന ഇരുമ്പ് ദണ്ഡിൽ കയറിയെങ്കിലും തെറിച്ചുപോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ട്രാക്കിന് കേടുപാടുണ്ടായി.

ഇന്നലെ പുലർച്ചെ 4.55ന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു സംഭവം നടന്നത്.

ട്രാക്കിലൂടെ ട്രെയിൻ കടന്നയുടനെ ഗുഡ്‌സ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചത്.

ഉടൻ തന്നെ റെയിൽവേ പൊലീസും ആർ.പി.എഫ് ഇന്റലിജൻസ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു.

ഇയാൾ ട്രാക്കിൽ ഇരുമ്പ് റാഡ് വച്ച ശേഷം അവിടെ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും മോഷ്ടിക്കാനാണ് ഇത്ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കുപ്പി,പാട്ട തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതാണ് ഇയാളുടെ സ്ഥിരം തൊഴിൽ. റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം.

പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിച്ചു. പിന്നീട്,ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷം മറ്റ് ട്രെയിനുകൾ കടത്തി വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

Related Articles

Popular Categories

spot_imgspot_img