web analytics

സിറ്റ് ഔട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ‌‌ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെ 8.45-നായിരുന്നു സംഭവം.(Attempt to kidnapping seven month old girl)

തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിൻ്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം സിറ്റ് ഔട്ടിൽ വന്നയാൾ മുട്ടിൽ ഇഴഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു.

സംഭവം കണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഭിക്ഷ ചോദിച്ചശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിൽ എൽപിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർ തന്നെ പോലീസിനു കൈമാറുകയായിരുന്നു.

Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കാലവർഷം തിങ്കളാഴ്ച മുതല്‍ ശക്തമാകും, നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

Read Also:മരിച്ചെന്നു കരുതി ആളുകൾ നോക്കിനിൽക്കെ മിന്നൽ വേഗത്തിൽ പോലീസ് ‘ആക്ഷൻ’ !: പാലക്കാട് യുവതിക്ക് പുതുജീവൻ

Read Also: ഗ്യാസ് കുറ്റിയിൽ നിന്നും തീപടർന്നതല്ല, തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img