web analytics

അൻവർ സാദത്ത് എംഎൽഎയുടെ മകളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് പണംതട്ടാൻ ശ്രമം: എം.എൽ.എയുടെ ഭാര്യക്ക് ഡൽഹി പൊലീസിന്റെ പേരിൽ വ്യാജഫോൺ കോൾ?


കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് ആദ്യം എത്തിയത്. Attempt to extort money from the family of Aluva MLA Anwar Sadat

അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സെെബർ പൊലീസ് അന്വേഷണം തുടങ്ങി. എംഎൽഎയുടെ കുടുംബത്തിന്റെ കെെയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം.

സംസാരത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതോടെ ഭാര്യ ഫോൺ കട്ട് ചെയ്ത് ഉടനെ എം.എൽ.എയെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം ഉടൻ മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ കോളജിൽ സുരക്ഷിതയാണെന്ന് മനസിലായി. 

പിന്നാലെ സൈബർ സെല്ലിലും ആലുവ സി.ഐക്കും എം.എൽ.എ പരാതി നൽകി. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മകളുടെ വിവരങ്ങളും ഭാര്യയുടെ ഫോൺ നമ്പറും തട്ടിപ്പ് സംഘത്തിന് എങ്ങിനെ ലഭിച്ചെന്ന് കണ്ടെത്തണമെന്നും എം.എൽ.എ പൊലീസിനോട് ആവശ്യപ്പെട്ടു.

ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ഫോണുകൾ വന്നാൽ ഭയപ്പെടാതെ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതിനിടെ, വെർച്വൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണംതട്ടുന്ന മറ്റൊരാൾ പൊലീസിന്‍റെ പിടിയിലാണ്. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. 30 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

Related Articles

Popular Categories

spot_imgspot_img