മണിപ്പൂരിൽ രണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ച ബസിനു നേരെ കല്ലേറ്. കാംങ്പോക്പി ജില്ലയിലാണ് പ്രതിഷേധം ഉണ്ടായത്. സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്നു ബസ്.
സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് സംഭവം.
ചുരാചന്ദ്പൂർ, സേനാപതി എന്നീ മലയോര ജില്ലകളിലേക്കുള്ള ബസുകൾ രാവിലെ 10 മണിയോടെയാണ് ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരില്ലാതെ സർവീസ് തുടങ്ങിയത്. മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.