ഇരുട്ടിൻ്റെ മറവിൽ ഇടുക്കിയെ ഞെട്ടിച്ച് എടിഎം കൊള്ള ശ്രമം;  കൗണ്ടര്‍ കുത്തിത്തുറന്നു; സംഭവം നെടുങ്കണ്ടത്ത്

തൃശൂരിൽ എ.ടി.എം. തകർത്ത് പണം അപഹരിച്ച അന്തർ സംസ്ഥാന സംഘം പിടിയിലായ കോളിളക്കങ്ങൾ അടങ്ങും മുൻപേ ഇടുക്കിയിലും എ.ടി.എം. മെഷീൻ തകർത്ത് മോഷണ ശ്രമം. 

നെടുങ്കണ്ടം പാറത്തോടിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം. ആണ് തകർത്തത്. എന്നാൽ പണം അപഹരിക്കാൻ മോഷ്ടാക്കൾക്ക് ആയില്ല. 

സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നെടുങ്കണ്ടം പോലീസും കട്ടപ്പന എ.എസ്.പി.യും സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പാറത്തോട് ടൗണിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. പണം മോഷ്ടിക്കാനായിട്ടില്ല.

എ.ടി.എം മെഷീന്റെ മുന്‍ഭാഗം കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍, പണം നിക്ഷേപിച്ച ലോക്കര്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

ചൊവ്വാഴ്ച രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന വ്യക്തി ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

 പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം നടത്തിപ്പുകാര്‍ പറയുന്നത്. രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മില്‍ പണം നിറച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു. ഈ സമയത്താകാം മോഷ്ടാക്കൾ എ.ടി.എം. തകർത്തത് എന്ന് കരുതുന്നു

ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അഞ്ചുമാസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടം ബസ് സ്റ്റാൻ്റ് ജംഗ്ഷ നിലും എ.ടി.എം കൗണ്ടർ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒരാളെ നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു.    

ATM robbery attempt

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img