web analytics

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങൾ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിൽ
പ്രദർശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങൾ കാണാൻ കലാമണ്ഡലം
ഗോപിയെത്തി.

പച്ചവേഷപ്പകർപ്പിൽ ‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെ
സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്‌ക്കരിച്ചാണ് സിയാലിൽ
സൂക്ഷിച്ചിട്ടുള്ളത്.

അൽപ്പം വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാൻ കഥകളി വേഷം
ധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അവയെ വിശദമായി
ഫോട്ടോഗ്രാഫുകളിലാക്കി പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് പെയിന്റിങ്ങിൽ
ആവിഷ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു.

ഒരു യാത്രാ സംവിധാനം
എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്‌ക്കാരിക വേദിയൊരുക്കുകയാണ്
സിയാലെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ‘ കേരളത്തിന്റെ മഹാ
കലാകാരൻമാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടങ്ങൾ
സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് ഇപ്പോൾ
കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിങ് ബിസിനസ് ജെറ്റ് ടെർമിനലിൽ
ഒരുക്കിയിട്ടുള്ളത് ‘ – സുഹാസ് പറഞ്ഞു.
സിയാൽ പോലുള്ള അഭിമാന സ്ഥാപനങ്ങൾ ഇത്തരം കലാ പ്രവർത്തനങ്ങൾ
ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു.

പ്രോത്സാഹനമുണ്ടെങ്കിൽ ക്ലാസിക്കൽ കലാരൂപങ്ങൾ നിലനിൽക്കും. ഒരോ കലാ
പ്രദർശനങ്ങൾക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്‌നം ആവശ്യമാണ്.
വിമാനത്താവളങ്ങൾ പോലെ രാജ്യാന്തര യാത്രക്കാർ എത്തുന്ന ഒരു സ്ഥലത്ത്
ഇത്തരം പ്രദർശനങ്ങളിലൂടെ കലാകാരൻമാർക്ക് നൽകുന്ന പിന്തുണ വലുതാണ്-ഗോപി
കൂട്ടിച്ചേർത്തു.

പ്രോജക്ട് കോ.ഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ.രാജശേഖർ പി.വൈക്കം,
ചിത്രകാരൻ മോപ്പസാങ് വാലത്ത്, പ്രശസ്ത കഥകളി ഗായകൻ കോട്ടക്കൽ മധു,
വിമാനത്താവള ഡയറക്ടർ മനു ജി, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ
സജി.കെ.ജോർജ്, ജയരാജൻ വി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img