ബെവ്കോയിൽ 41 രൂപയ്ക്ക് ജോണിവാക്കർ കിട്ടും! അതും ക്യൂ പോലും നിൽക്കാതെ; അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ച് ഇരുപതുകാരനായ വിദ്യാർത്ഥി

തിരുവനന്തപുരം: 41 രൂപയ്ക്ക് ജോണിവാക്കർ കിട്ടുകയെന്നാൽ മ​ദ്യപാനികളെ സംബന്ധിച്ച് ഇതിൽപരം സന്തോഷം നൽകുന്ന സം​ഗതി വേറേയില്ല.

അതും ക്യൂ പോലും നിൽക്കാതെ കുപ്പി വാങ്ങിച്ചു പോകാനായാൽ ഇരട്ടി സന്തോഷം. ആ വിലയ്ക്ക് കിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് ഒരു യുവാവിന് 41 രൂപയ്ക്ക് ജോണി വാക്കർ വാങ്ങിക്കാനുള്ള അവസരം ലഭിച്ചു.

ബെവ്കോയുടെ ഓൺലൈൻ സംവിധാനം വഴിയാണ് 41 രൂപയ്ക്ക ഇരുപതുകാരനായ വിദ്യാർത്ഥി മദ്യം ബുക്ക് ചെയ്തത്. ജോണി വാക്കർ ഉൾപ്പെടെ വൻകിട ബ്രാൻഡുകൾ വെറും 41 രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരന് ബുക്ക് ചെയ്യാനായത്. എന്നാൽ യുവാവ് മദ്യം വാങ്ങിക്കൊണ്ടുപോയില്ല. പകരം വിവരം എക്സൈസ് മന്ത്രി എം ബി രാജേഷിനെയും ബെവ്കോ ഉദ്യോഗസ്ഥരെയും അറിയിച്ചു.

സൈബർ സെക്യൂരിറ്റി റിസേർച്ചാരായ അദ്ദേഹം റിസർച്ചിൻറെ ഭാഗമായാണ് യുവാവ് ബെവ്കോ വെബ്സൈറ്റിലെ പിഴവ് കണ്ടെത്തിയത്. ബെവ്കോയുടെ വെബ്സൈറ്റിൽ ഇതിനായി ഉൾപ്പെടുത്തിയ മോഡ്യൂളിൽ വലിയ പിഴവ് കണ്ടെത്തിയതോടെ സംവിധാനം തന്നെ പിൻവലിച്ചു.

ഓൺലൈനിൽ പണമടച്ചശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ ഔട്‍ലറ്റിലെത്തിയാൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാമെന്നതായിരുന്നു ബെവ്കോ ഏർപ്പെടുത്തിയ സംവിധാനം. ഔട്‍ലറ്റുകളിലെ തിരക്ക് കുറക്കുന്നതിനുവേണ്ടിക്കൂടിയാണിത്.

എന്തായാലും പിഴവ് കണ്ടെത്തിയതോടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ സംവിധാനം പുനരാരംഭിക്കൂ എന്ന് ബെവ്കോ അധികൃതർ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തിയ വിദ്യാർഥി പേരുവെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

At Bevco, you can purchase Johnny Walker for Rs 41 without waiting in line; however, a 20-year-old student declined the opportunity.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img