800 കോടിയുടെ വാഹന കരാറുമായി അശോക് ലെയ്ലന്‍ഡ്

ന്ത്യന്‍ സേനയില്‍ നിന്നും 800 കോടിയുടെ വാഹന കരാര്‍ സ്വന്തമാക്കി അശോക് ലെയ്ലന്‍ഡ് ലിമിറ്റഡ്(എ.എല്‍.എല്‍). ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങള്‍ സൈന്യത്തിന് അശോക് ലെയ്ലന്‍ഡ് നിര്‍മിച്ചു നല്‍കും. വരുന്ന 12 മാസത്തിനുള്ളില്‍ സൈന്യത്തിന് കരാര്‍ പ്രകാരമുള്ള വാഹനങ്ങള്‍ കൈമാറുമെന്നും അശോക് ലെയ്ലന്‍ഡ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സേനയുടെ വാഹന കരാര്‍ നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പ്രതിരോധ വാഹന വില്‍പന ഞങ്ങളുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്. ഈയൊരു കരാര്‍ നേടാനായത് പ്രതിരോധ വാഹന നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാവും. നമ്മുടെ സൈന്യത്തിന് ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയുള്ള വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്’ എന്നാണ് അശോക് ലെയ്ലാന്‍ഡ് എം.ഡിയും സി.ഇ.ഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചത്.

‘4×4, 6×6, 8×8, 10×10, 12×12 എന്നിങ്ങനെ വിവിധ വാഹന പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കാനുള്ള നിക്ഷേപം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ചെടുത്തവയാണ് ഇവയെല്ലാം. വാഹന ഭാഗങ്ങളുടെ ഇറക്കുമതി കുറക്കാന്‍ ഇതുവഴി സാധിക്കും’ അശോക് ലെയ്ലാന്‍ഡ് ഡിഫെന്‍സ് ബിസിനസ് പ്രസിഡന്റ് അമന്‍ദീപ് സിങ് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്ലന്‍ഡ്.

FAT4x4, GTV 6×6 എന്നീ വാഹനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും. 2020 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യത്തെ പോസിറ്റീവ് ഇന്‍ഡിജെനൈസേഷന്‍ പട്ടികയില്‍ ഈ രണ്ടു പ്ലാറ്റ് ഫോമുകളും ഉള്‍പ്പെട്ടിരുന്നു. 2021 മെയ് മാസത്തെ രണ്ടാമത്തെ ലിസ്റ്റില്‍ 108 ഇനങ്ങളും 2022 ഏപ്രിലില്‍ പുറത്തുവിട്ട മൂന്നാമത്തെ ഇന്‍ഡിജെനൈസേഷന്‍ ലിസ്റ്റില്‍ 101 ഇനങ്ങളുമാണുണ്ടായിരുന്നത്.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള അശോക് ലെയ്ലന്‍ഡിന്റെ വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ണായക സേവനം നടത്തിയിട്ടുണ്ട്. ജബല്‍പൂരിലെ ഫാക്ടറിയില്‍ സൈനിക വാഹനങ്ങള്‍ പ്രത്യേകമായാണ് അശോക് ലെയ്ലന്‍ഡ് നിര്‍മിക്കുന്നത്. 1948ല്‍ അശോക് മോട്ടോഴ്സ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച അശോക് ലെയ്ലന്‍ഡ് 1955ലാണ് ഇപ്പോഴത്തെ പേരിലേക്കു മാറുന്നത്. ചെന്നൈ ആസ്ഥാനമായുള്ള അശോക് ലെയ്ലന്‍ഡ് ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ്. ബസ് നിര്‍മാണത്തില്‍ ലോകത്തു തന്നെ മൂന്നാം സ്ഥാനവും ട്രക്ക് നിര്‍മാണത്തില്‍ പത്താംസ്ഥാനവും അശോക് ലെയ്ലന്‍ഡിനുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!