web analytics

ചിതാഭസ്മം മോഷ്ടിച്ചത് സ്വർണം വേർതിരിച്ചെടുക്കാൻ; ഐവർമഠം ചിതാഭസ്മ മോഷണത്തിൽ പ്രതികൾക്ക് പ്രദേശിക സഹായം ലഭിച്ചെന്ന് പോലീസ്, അന്വേഷണം ജീവനക്കാരിലേക്കും

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച കേസിലെ പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവർമഠത്തിലെ ജീവനക്കാരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിനൊപ്പമുള്ള സ്വർണമെടുക്കാനാണ് ചിതാഭസ്മം പ്രതികൾ മോഷ്ടിച്ചതെന്ന് കണ്ടെത്തി. കേസിൽ തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാൽ ( 25) എന്നയാളുമാണ് പിടിയിലായത്.

പൊതുശ്മശാനത്തിലെ ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ പഴയന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വർണ്ണത്തിന്റെ അംശം കണ്ടെത്തി വേർതിരിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികൾ.

 

Read Also: ഇടുക്കിയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img