web analytics

ഇക്കണക്കിനാണ് പോക്കെങ്കിൽ ഈ ഓണത്തിന് കായ വറുത്തതും ശർക്കര വരട്ടിയും ഒഴിവാക്കേണ്ടി വരും; നാടൻ കിട്ടാനില്ല; വിപണി കീഴടക്കി വരവ് കായ

കൊടുങ്ങല്ലൂർ : ഓണ സീസൺ ആരംഭിക്കാനിരിക്കേ വരവ് നേന്ത്രക്കായ വില കുതിപ്പിൽ. പ്രതികൂല കാലാവസ്ഥയിൽ നാടൻ നേന്ത്രക്കായയുടെ ഉത്പാദനത്തിലുണ്ടായ ലഭ്യതക്കുറവാണ് വരവ് നേന്ത്രക്കായയ്ക്ക് വില ഉയരാനിടയാക്കിയത്.As the Ona season approaches, the price of varavam netrakaya may rise further

ഒരു മാസം മുമ്പ് വരെ വരവ് നേന്ത്രക്കായയുടെ ഹോൾസെയിൽ വില മുപ്പത് രൂപയായിരുന്നു. ഇപ്പോൾ അമ്പത്തിയെട്ട് രൂപയായി ഉയർന്നു. ചില്ലറ വില എഴുപത് രൂപയും പഴുത്തു കഴിഞ്ഞാൽ എൺപത് രൂപയായും വില മാറും.

ഓണ സീസൺ അടുത്ത് വരുന്നതോടെ ഇനിയും വരവ് നേത്രക്കായയ്ക്ക് വില ഉയർന്നേക്കാം. നാടൻ നേന്ത്രക്കായ ഉത്പാദനത്തിലുണ്ടായ കുറവ് മൂലം വിപണി കീഴടക്കി മുന്നേറുകയാണ് തമിഴ്‌നാട് നേന്ത്രക്കുലകൾ.

ഓണത്തിന് ആവശ്യമായ ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയവ തയ്യാറാക്കാൻ നാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. പ്രധാന വ്യാപാര മേഖലയായ കോട്ടപ്പുറം ചന്തയിൽ നാടൻ നേന്ത്രക്കായ അധികവും വരുന്നത് കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്നായിരുന്നു.

വേനൽച്ചൂടിൽ വാഴകൾ കരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. ഇത് മറികടന്ന് വരുന്നതിനിടെ കനത്തമഴയും കാറ്റും വെള്ളക്കെട്ടും വില്ലനായെത്തി.

വരവുകായയുടെ വില നിയന്ത്രിച്ചിരുന്നത് തന്നെ നാടൻ നേന്ത്രക്കായയുടെ സാന്നിദ്ധ്യമായിരുന്നു. എന്നാൽ നാടൻ നേന്ത്രക്കായ ഇല്ലാതായതോടെ വരവുകായ വിപണി പിടിച്ച സ്ഥിതിയാണ്.

തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് കോട്ടപ്പുറം മാർക്കറ്റിൽ വരവ് നേത്രക്കായ എത്തുന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ചന്തയിൽ ഒരു ദിവസം ചുരുങ്ങിയത് ആറ് ലോഡ് കായകളാണ് ഇറക്കുന്നത്.

ഓണം കഴിയുന്നതോടെ നേന്ത്രക്കായയുടെ ഇപ്പോഴത്തെ വില പകുതിയായി കുറയുമെന്ന് മാർക്കറ്റിലെ കായക്കച്ചവടക്കാർ പറഞ്ഞു.

വരവുകായയ്ക്കും വിലയേറ്റംഹോൾസെയിൽ വില 30 (ഒരുമാസം മുമ്പ്)നിലവിലെ വില 58ചില്ലറ വില 70പഴം 80 രൂപ

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ...

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

Related Articles

Popular Categories

spot_imgspot_img