web analytics

യൂണിഫോം നെയ്തതിന് കൂലിയില്ല; സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് 10 മാസത്തെ വേതനം നൽകാതെ സർക്കാർ

കോട്ടയം: സ്കൂള്‍ യൂണിഫോമിനായി തുണി നെയ്ത തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ കേരളാ സര്‍ക്കാര്‍. കൈത്തറി വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്കാണ് പത്തു മാസത്തെ വേതന കുടിശിക സര്‍ക്കാര്‍ നല്‍കാനുളളത്. വേതനത്തിനു പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് തൊഴിലാളികള്‍.

സംസ്ഥാനമെമ്പാടുമായി ആറായിരത്തോളം തൊഴിലാളികളാണ് എടുത്ത പണിക്ക് കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നത്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നൊക്കെ കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടും മാസം ഏഴു കഴിഞ്ഞു. തൊഴിലാളികളില്‍ ഏറിയ പങ്കും വയോധികരാണ്. മന്ത്രി മുതല്‍ താഴോട്ട് പല തട്ടുകളില്‍ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

 

Read Also: സോബി ജോർജ് എന്ന പേരിനൊപ്പം ‘കലാഭവൻ’ ചേർക്കരുത്; അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img