web analytics

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മുടിനീട്ടി വളർത്തിയ ആയുധധാരികൾ; വയനാട്ടിൽ എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ആയുധധാരികൾ ഉൾപ്പെടെ നാലുപേർ വയനാട് തലപ്പുഴ കമ്പമല ഭാഗത്ത് എത്തിയതായിട്ടാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്നലെ രാവിലെ ആറുമണിയോടെയാണ് നാലംഗ സംഘം ഇവിടെയെത്തിയത്. ജനവാസകേന്ദ്രത്തിൽ 20 മിനിറ്റോളം തങ്ങിയ ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് മടങ്ങുകയായിരുന്നു. എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് വിവരം. നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികളായരുന്നും. മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ ഉണ്ടായിരുന്നു. കമ്പമല ജംഗ്ഷൻ കേന്ദ്രീകരിച്ച് എത്തിയ ഇവർ മുദ്രാവാക്യം വിളികൾ നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തു. തോട്ടം തൊഴിലാളികൾ ഏറെയുള്ള മക്കിമല ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവർ എത്തയത്. സ്ഥിരമായി മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള സ്ഥലമാണ് വയനാട്.

Read Also: കൊട്ടിക്കലാശം കഴിഞ്ഞു, ലോക്സഭാ തെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്; അടിയൊഴുക്കുകൾക്ക് തടയിടാൻ മുന്നണികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img