web analytics

പെട്രോളിയം അഴിമതി: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം അര്‍ജുന രണതുംഗ അറസ്റ്റിലേക്ക്

പെട്രോളിയം അഴിമതി: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം അര്‍ജുന രണതുംഗ അറസ്റ്റിലേക്ക്

കൊളംബോ: പെട്രോളിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുന്‍ മന്ത്രിയുമായ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചു.

ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമിന്റെ നായകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ശ്രീലങ്കയുടെ അഴിമതി നിരോധന കമ്മീഷന്‍ വ്യക്തമാക്കി.

ഉയര്‍ന്ന നിരക്കില്‍ ടെന്‍ഡറുകള്‍ അനുവദിച്ച് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനു ഏകദേശം 80 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ നായകനും ഇതിഹാസ താരവുമായ രണതുംഗയ്‌ക്കെതിരെ നടപടി ശക്തമായത്.

അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അഴിമതി നിരോധന കമ്മീഷന്‍ കോടതിയെ അറിയിച്ചു.

കേസില്‍ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനായ ധമ്മിക രണതുംഗയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അര്‍ജുന രണതുംഗയുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരം കമ്മീഷന്‍ വ്യക്തമാക്കിയത്.

കേസില്‍ ധമ്മിക രണതുംഗയാണ് ഒന്നാം പ്രതി. അര്‍ജുന രണതുംഗ രണ്ടാം പ്രതിയാണ്. നിലവില്‍ അര്‍ജുന രണതുംഗ വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു അഴിമതി നിരോധന കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ധമ്മിക രണതുംഗയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് അഴിമതി നിരോധന കമ്മീഷന്‍ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്യുന്ന കാര്യം വക്തമാക്കിയത്.

ധമ്മിക രണതുംഗയാണ് കേസില്‍ ഒന്നാം പ്രതി. അര്‍ജുന രണതുംഗ രണ്ടാം പ്രതിയാണ്. നിലവില്‍ അര്‍ജുന രണതുംഗ വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അഴിമതി നിരോധന കമ്മീഷന്‍ കോടതിയെ അറിയിച്ചു.

English Summary

Former Sri Lankan cricket captain and ex-minister Arjuna Ranatunga is set to be arrested in connection with a petroleum corruption case. Sri Lanka’s Anti-Corruption Commission informed the court that Ranatunga will be produced before it after arrest. The case involves alleged irregular tender allocations that caused major financial losses to the Ceylon Petroleum Corporation. Ranatunga, named as the second accused, is currently abroad, which has delayed his arrest.

arjuna-ranatunga-petroleum-corruption-arrest-sri-lanka

arjuna ranatunga, sri lanka, petroleum scam, corruption case, cricket legend, south asia politics

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img