കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് വെള്ളക്കല്ലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ അർജുന് 5 വർഷം തടവുശിക്ഷ. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.Arjun sentenced to 5 years in prison for assaulting and injuring RSS workers
കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. 2017ൽ ആയിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. അഴീക്കോട് വെള്ളക്കൽ ഭാഗത്ത് നിധിൻ, നിഖിൽ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് ഇവർ ഒടുക്കേണ്ടത്.
അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.”