web analytics

അർജുൻ ഓടിച്ചിരുന്ന ട്രക്ക് നദിയിലോ? മണ്ണിനടിയിലോ?; നദിയിൽ വാഹനം കണ്ടെത്തിയതായി കർണാടക മന്ത്രി, മണ്ണിനടിയിൽ വടം കണ്ടെത്തിയതായി തെരച്ചിൽ സംഘം

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയതായാണ് എക്സിലെ പോസ്ററിലൂടെ മന്ത്രി വെളിപ്പെടുത്തിയത്. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.(Arjun rescue mission updates)

അതേസമയം അർജുന്റെ ലോറിയിൽ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായും സൂചന പുറത്തു വന്നിരുന്നു. മണ്ണ് മാറ്റിയുള്ള പരിശോധനയിൽ ലോറിയിലെ തടി കെട്ടിയിരുന്ന കയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്.

കരയോട് ചേർന്ന മണ്ണിനടിയിൽ നിന്ന് വടം കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. ലോറിയിൽ തടി കെട്ടിയതിന്റെ വടമാണോ എന്ന സംശയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെരച്ചിലിൽ രാത്രിയിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

തട്ടുകടയ്ക്ക് താഴ്ഭാഗത്തുള്ള മണ്ണ് നീക്കിയാണ് നിലവിൽ പരിശോധന നടത്തുന്നത്. കയർ കണ്ടെത്തിയ സ്ഥലത്ത് ലോറിയുടെ നീളത്തിലാണ് മണ്ണ് നീക്കി പരിശോധന തുടരുന്നത്. അർജുന്റെ ലോറിയിൽ 300ലേറെ തടികളുണ്ടായിരുന്നെന്നും അത് കയർ ഉപയോഗിച്ചാണ് കെട്ടിയിരുന്നതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img