web analytics

വധശ്രമത്തിലെത്തി വാക്കുതർക്കം; ഒളിവില്‍ കഴിയുന്നതിനിടെ പ്രതി പിടിയിൽ

തിരുവനന്തപുരം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേക്കര സ്വദേശി ബേബിമോനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വീടിനടുത്തായുള്ള മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

സംഭവ ശേഷം ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തിരുവന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ...

ഇടുക്കിയിൽ കാടുവിട്ട് വീട്ടിൽ കയറി കാട്ടുപന്നിക്കൂട്ടം; 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു

കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം ഇടുക്കി നെടുങ്കണ്ടം ടൗണില്‍...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി അമേരിക്കൻ...

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ...

Related Articles

Popular Categories

spot_imgspot_img