പി.വി. അൻവർ എം.എൽ.എ, പാലക്കാട് നടത്തിയ ഡി.എം.കെ. റാലിയ്ക്ക് എത്തിയവരുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
നൂറുകണക്കിന് ആളുകളാണ് അൻവറിന്റെ റോഡ് ഷോയി അണിനിരന്നത്. സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി എത്തിയതോടെ മാധ്യമ പ്രവർത്തകരും ഇവരോട് പ്രതികരണങ്ങൾ ചോദിച്ചു. എന്നാൽ ചിലർക്ക് അൻവറിനെപ്പോലും അറിയില്ല.
ആരാ ഈ അൻവർ എന്ന് ഒരു സ്ത്രീ… ഞങ്ങൾ എല്ലാ സിനിമയിലും ജൂനിയർ ആർട്ടിസ്റ്റുകളായി പോകാറുണ്ടെന്ന് മറ്റൊരു സ്ത്രീ… ഈ പടവും വിജയിക്കട്ടെ..
ഏജന്റ് കൊണ്ടുവന്നതാ തുടങ്ങിയ കമന്റുകളാണ് റാലിക്കെത്തിയവർ നൽകിയത്. എത്ര പണം കിട്ടുമെന്ന് അറിയില്ലെന്നും ചിലർ പറയുന്നുണ്ടായിരുന്നു. ഇതോടെ പണം നൽകി ജൂനിയർ ആർട്ടിസ്റ്റുകളെ റാലിക്ക് ഇറക്കിയെന്ന ആക്ഷേപം ശക്തമായി.
Are the individuals who attended Anwar’s rally Junior artists?









