കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിച്ചു.
ഇതിനിടെ, ഡിങ്കി ബോട്ട് തകരാറിലായതോടെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്, ഫയര്‍ഫോഴ്‌സ് വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.
ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായിട്ടുണ്ട്.
അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം
പാലക്കാട്: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയപ്പോൾ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം.
വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധ…Read More