ഇടുക്കി പാറത്തോട് സെയ്ന്റ് ജോര്ജ് ഫൊറോനാ പള്ളിയുടെ കീഴിൽ പൂതാളി മലയിലുള്ള കുരിശിൽ സ്ഥാപിക്കപ്പെട്ടിരുന്ന സൗരോർജ്ജ വിളക്കുകൾ സാമൂഹ്യ വിരുദ്ധർ പറിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു.( Anti-socials vandalized solar lamps installed on crosses in Idukki)
അനേകം തീർഥാടകർ മല കയറി പ്രാർഥിയ്ക്കുന്ന സ്ഥലമാണിത്. ഏഴ് വർഷത്തിലധികമായി കുരിശിൽ പ്രവർത്തിച്ചിരുന്ന സൗരോർജ വിളക്കുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
രാത്രിയായാൽ, മദ്യപാനികളും മയക്കു മരുന്ന് ലോബികളും ഈ മേഖലയിൽ തമ്പടിച്ചു ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
അധികാരികൾ ഈ വിഷയം ഗൗരവമായിക്കണ്ടു കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുൻപിൽ എത്തിയ്ക്കണമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ എന്നിവർ ആവശ്യപ്പെട്ടു.