കൊച്ചി: സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പോലീസ് പിടികൂടി. ഇവരുടെ കയ്യിൽ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്. ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വർമ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കേച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു മറുപടി. ഈ സമയത്ത് ട്രെയിൻ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശുചീകരണ തൊഴിലാളി ടിടിഇയെ ആക്രമിച്ചത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്നത്.
Read Also: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കളമൊഴിയുന്നു: കുവൈത്തിനെതിരെ അവസാന മത്സരമെന്നു താരം
Read Also: 16.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ