web analytics

തൃശൂരില്‍ വീണ്ടും എടിഎം മോഷണശ്രമം

തൃശൂരില്‍ വീണ്ടും എടിഎം മോഷണശ്രമം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വീണ്ടും എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. സംഭവത്തിൽ ഒഡീഷ സ്വദേശിയെ പോലീസ് പിടികൂടി. തൃശൂര്‍ നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ആണ് മോഷണ ശ്രമം നടന്നത്.

ഒഡീഷ സ്വദേശി സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം നടന്നത്. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതി ശ്രമിച്ചത്. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ കാണാം.

മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാൻ സാധിച്ചത്.

കൂടാതെ എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്.

ഹെഡ് ഓഫീസിൽ ലഭിച്ച ആ സിഗ്നൽ തുണച്ചു; ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം പാളിയത് ഇങ്ങനെ:

ആലപ്പുഴ എടത്വായ്ക്കടുത്ത് ഫെഡറൽ ബാങ്ക് പച്ച – ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടിയാണ് സംഭവം.

കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു.

റെയിൻകോട്ടു കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന് കൂടുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സിസി ടിവി ദൃശ്യം പരിശോധിച്ചു. മറ്റ് സിസി ടിവി ദൃശ്യവും പരിശോധിച്ച ശേഷം പിടികൂടാനാണ് തീരുമാനം.

ഒരു സ്ക്രൂ ഡ്രൈവർ മതി ഏതു പൂട്ടു പൊളിക്കും; അൻപതോളം മോഷണക്കേസുകളിൽ പ്രതി, കള്ളൻമാരുടെ പ്രൊഫസർ പിടിയിൽ

പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം വടക്കേവിള പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ (52) ആണ് അറസ്റ്റിലായത്.

കള്ളൻമാർക്കിടയിൽ ‘പ്രൊഫസർ’എന്ന വിളിപ്പേരുള്ള നജുമുദ്ദീൻ വടക്കഞ്ചേരി ടൗണിലെ ഒരു വീട്ടിൽ മോഷണവും രണ്ട് ക്ഷേത്രങ്ങളിൽ മോഷണ ശ്രമവും നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.

ജൂൺ 15-ന് വടക്കഞ്ചേരി വിനായക സ്ട്രീറ്റിൽ ഉഷാദേവിയുടെ വീട്ടിൽനിന്ന് പണവും വാച്ചും കവർന്നതിനും ഗണപതി-മാരിയമ്മൻ ക്ഷേത്രങ്ങളിൽ മോഷണശ്രമം നടത്തിയതിനുമാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഇയാൾ ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയത്ത് നിന്നും നജുമുദ്ദീൻ കുടുങ്ങുകയായിരുന്നു.

Summary: Another ATM theft attempt has been reported in Thrissur city, where a man from Odisha was caught by the police. The incident occurred at the South Indian Bank ATM on Pattalam Road, along with a nearby shop.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ്...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

Related Articles

Popular Categories

spot_imgspot_img