web analytics

ഉറക്കം നഷ്ടപ്പെട്ടു, വിശ്രമമില്ലാത്ത ജോലി അവളെ മാനസികമായും ശാരീരികമായും തളർത്തി, വാരാന്ത്യ അവധി പോലും ലഭിച്ചില്ല; അന്നയുടെ മരണം ചർച്ചയാകുന്നു

കൊച്ചി: കമ്പനിയിലെ അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടിന്റെ മരണം ചർച്ചയാവുന്നു. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ എന്ന 26 കാരിയാണ് അമിത ജോലിഭാരത്തെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ ഇവൈയിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.(Anna Sebastian Perayil Death case)

എന്നാൽ ഈ കമ്പനിയിൽ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനമാണ് മകൾ നേരിട്ടതെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ആരോപിക്കുന്നു. ഇവർ ഇവൈ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളിലൂടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകൾ പറഞ്ഞിരുന്നു, രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മകൾ തയ്യാറായിരുന്നില്ലെന്നും ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു.

ജൂലൈ 20 നായിരുന്നു അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ചത്. 2024 മാർച്ചിലാണ് പൂനെ ഇവൈയിൽ അന്ന ജോയിൻ ചെയ്തത്. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാൽ തന്നെ വിശ്രമമില്ലാതെയാണ് അവൾ അധ്വാനിച്ചതെന്ന് അനിത ചെയർമാന് നൽകിയ കത്തിൽ പറയുന്നു. പക്ഷെ, പോകെ പോകെ, ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ധം അന്നയെ തളർത്താൻ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവൾ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മർദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന നിങ്ങളുടെ കമ്പനിക്ക് വേണ്ടിയാണ് അവസാനശ്വാസം വരെ നൽകിയത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അന്നയുടെ അമ്മ അനിത കമ്പനിയുടെ ഇന്ത്യൻ മേധാവിക്ക് അയച്ച ഈ ഇ-മെയിലിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അന്നയുടെ മരണത്തിന് ആഴ്‌ചകൾക്ക് മുമ്പ് അന്നയ്ക്ക് നെഞ്ചിൽ ബുദ്ധിമുട്ടനുഭവപ്പെടുത്തതിനെ തുടർന്ന് തങ്ങൾ അന്നയെ പൂനെയിൽ ഹോസ്പിറ്റലിൽ കാണിച്ചിരുന്നുവെന്നും ഇസിജി നോർമലായിരുന്നെങ്കിലും ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് അനാരോഗ്യത്തിന് കാരണമെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞിരുന്നെന്നും അനിത പറയുന്നുണ്ട്. അതിനുള്ള മരുന്ന് അന്നയ്ക്ക് അവർ നൽകുകയും ചെയ്തു. പക്ഷെ, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച ഞങ്ങൾക്ക് മകളെ നഷ്ടപ്പെട്ടെന്നും കത്തിൽ പറയുന്നു.

അതേസമയം മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നാണ് ഇ വൈ മേധാവി നൽകിയ മറുപടി.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് സുവർണ്ണാവസരം! റെയിൽവേ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ വിജ്ഞാപനം പുറത്ത്; വിവരങ്ങൾ ഇങ്ങനെ

പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് സുവർണ്ണാവസരം! റെയിൽവേ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ വിജ്ഞാപനം...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

‘ആക്രമിക്കുന്നത് അമേരിക്കയാണ്!’ ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാകുന്നു

'ആക്രമിക്കുന്നത് അമേരിക്കയാണ്!' ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന് പിന്നിലെ കണ്ണീരും പുഞ്ചിരിയും

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന്...

Related Articles

Popular Categories

spot_imgspot_img