web analytics

2000 കോടി രൂപയുമായി കോട്ടയത്ത് നിന്നും പുറപ്പെട്ട കേരള പോലീസിനെ കൈയ്യോടെ പൊക്കി ആന്ധ്രപോലീസ്; കുടുങ്ങിയത് നർക്കോട്ടിക് ഡിവൈഎസ്‌പി പി സി ജോണും സംഘവും

കോട്ടയം: പഴകിയതും, മാ​റ്റിയെടുക്കാനാവാത്തതുമായ നോട്ടുകളുമായി കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ കേരളപോലീസിനെ ആന്ധ്രാപ്രദേശ് പോലീസ് പൊക്കി. ആർബിഐ രേഖകൾ കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ പോകാൻ അനുവദിച്ചില്ല. ഇൻകംടാക്സും ഇലക്ഷൻ കമ്മീഷനും വരെ പരിശോധനയ്‌ക്കെത്തി. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി സി ജോൺ, എസ് ഐ മാരായ ജയകുമാർ, അനിൽകുമാർ, സിപിഒ അനീഷ് , ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷയ്ക്കായി പോയ പട്ടാളക്കാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

അനന്ദപൂർ ജില്ലയിൽ വച്ചാണ് ആന്ധ്രാപ്രദേശ് പൊലീസ് കേരള പോലീസിനെ പിടികൂടിയത്. ഡിവൈഎസ്‌പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രണ്ട് ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് കേരളത്തിൽ നിന്നും നോട്ടുകൾ കൊണ്ടുപോയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അനന്ദപൂർ ഡിഐജിയേയും, എസ്‌പിയെയും വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നൽകിയത്. പഴകിയതും, മാ​റ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായാണ് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്.

Read Also: നാല്പതോളം രോഗികളുടെ സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഫ്യൂസ് ഊരി കെഎസ്ഇബിയുടെ ക്രൂരത: എംഎൽഎയുടെ ഓഫീസിൽ നിന്ന് വിളിച്ചിട്ട് പോലും വഴങ്ങിയില്ല : പെരുമ്പാവൂർ അല്ലപ്രയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ വൻ ജനരോക്ഷം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img