മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ

മുട്ടം മാത്തപ്പാറയക്ക് സമീപം മലങ്കര ജലാശയത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 നാണ് സംഭവം. ഉടന്‍ മുട്ടം പോലീസും തൊടുപുഴ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.

കരയ്ക്കരികില്‍ പൊങ്ങിക്കിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. 50 വയസ് പ്രായവും ഉണ്ട്. മൃതദേഹം കാരിക്കോട് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ് പാഴ്‌സലുകൾ അടുത്തിടെയാണ് ബോർഡർ ഫോഴ്‌സിന്റെ ശ്രദ്ധയിൽ പെടുന്നത്. അടുത്തുചെന്ന അവർക്ക് മനസിലായി ഇത് ആരുടേയും കൈയ്യിൽ നിന്നും നഷ്ടപ്പെട്ട ഒന്നല്ല ട്രാക്കർ ഘടിപ്പിച്ച് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നാണ്.

ഇതോടെ ബോർഡർ ഫോഴ്‌സ് ഇവ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു തുറന്ന അവർ ശരിക്കും ഞെട്ടി 100 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ ശേഖരമാണ് അത്. ഇതോടെ കൊക്കെയ്ൻ ശേഖരത്തിന്റെ വേരുകൾ തപ്പിയിറങ്ങിയ ബോർഡർ ഫോഴ്‌സിന് ഒരു കാര്യം മനസിലായി യു.കെ.യിലെ ഗുണ്ടാ സംഘങ്ങൾ വ്യാപകമായി കടലിൽ വദഗ്ദ്ധമായി കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നു.

ട്രാക്കറുകൾ ഘടിപ്പിച്ച് പൊങ്ങിക്കിടക്കാൻ കഴിയുന്ന ഉപകരണങ്ങളിലാണ് കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ വിവിധയിടങ്ങളിൽ ഒഴുകി നടക്കുന്ന ഇവ ആവശ്യമായ ഘട്ടങ്ങളിൽ മയക്കുമരുന്ന് മാഫിയക്കോ ഗുണ്ടാ സംഘങ്ങൾക്കോ ചെറുബോട്ടുകളിൽ കെട്ടിവലിച്ച് തീരത്ത് എത്തിക്കാൻ കഴിയും.

100 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നാലു ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകി.

എന്നാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഇത്. കൂടുതൽ കൊക്കെയ്‌നുകൾ കമ്‌ടെത്താനുള്ള ശ്രമം ഇതോടെ ബോർഡർ പോലീസ് ആരംഭിച്ചു. സ്‌നിഫർ നായകളെയാണ് ഇതനായി ഉപയോഗിച്ചത്.

കപ്പലുകളൽ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന കൊക്കെയ്‌നുകൾ ബോർഡർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഘടിപ്പിച്ച് കടലിൽ എറിഞ്ഞ രീതിയിലും കൊക്കെയ്‌നുകൾ കടലിൽ കണ്ടെത്താറുണ്ട്.

സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്ന മയക്കുമരുന്ന് സംഘങ്ങളുടെ നീക്കം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒട്ടേറെ കൊക്കെയ്ൻ കടത്തലുകൾ പരാജയപ്പെടുത്തിയതായി ബോർഡർ ഫോഴ്‌സുകൾ അവകാശപ്പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img