web analytics

പത്തനംതിട്ട മല്ലപ്പള്ളിയിൽ വയോധിക ദമ്പതികൾപൊള്ളലേറ്റ് മരിച്ച നിലയില്‍; വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വച്ചിരുന്നു

വയോധിക ദമ്പതികളെ പത്തനംതിട്ട മല്ലപ്പള്ളിയിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്‌ മരിച്ചത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.ഗ്യാസിൽ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.

Read also; സ്വന്തമായി കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ദക്ഷിണ കൊറിയ; യഥാർത്ഥ സൂര്യനെക്കാൾ ഏഴിരട്ടി ചൂട്; അത്ഭുതത്തിൽ ലോകരാജ്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img