web analytics

ചെറായിയിൽ ബസ് കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നം​ഗ സംഘം പിടിയിൽ

ചെറായി: ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നം​ഗ സംഘം പിടിയിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ(27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. പറവൂർ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാൻ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്ത് കാർ നിർത്തിയശേഷം ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറിൽ കയറാൻ നിർബന്ധിക്കുന്നതിനിടെ യുവതി ബഹളം ഉണ്ടാക്കുകയും നാട്ടുകാർ ഇടപെടുകയുമായിരുന്നു.

നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് അജ്മലിന് പരിക്കുണ്ട്.

സംഘം വഴിയിൽ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img