web analytics

ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് അജ്ഞാത ശബ്ദസന്ദേശം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

മലപ്പുറം: ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് അജ്ഞാത ശബ്ദസന്ദേശം പുറത്തു വന്നു. ഇതേ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് നവംബർ 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. പിന്നീട് ബന്ധുക്കൾ മൃതദേഹം എടുത്ത് സംസ്കരിച്ചിരുന്നു. നെടുങ്കയം ഉൾവനത്തിലുള്ള പാറമടക്കിലാണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്.

മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ മനസിലായിരുന്നു.

ഇതിനിടെ യുവതിയെ ഭർത്താവ് ഷിബു കഴുത്തറുത്ത് കൊന്ന് പാറയിൽനിന്ന് തള്ളിയിട്ടതാണെന്ന് ചോലനായിക്ക വിഭാഗത്തിലെ തന്നെ ഒരു യുവാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതാണ് സംശയത്തിന് വഴിവച്ചത്.

ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിന്റെ നിർദേശത്തെ തുടർന്ന് നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജന്മാർ ഉൾപ്പെടെയുള്ളവർ ഇന്നലെ കുപ്പമലയിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.

പോസ്റ്റ്മോർട്ടത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അടയാളമൊന്നും കണ്ടെത്തിയില്ല. അത് മാത്രമല്ല വീഴ്ചയുടെ ആഘാതത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

വന്യമൃഗങ്ങൾക്ക് എത്താനാവാത്ത കൊക്കക്ക് സമാനമായ കുഴിയുള്ള ഭാഗത്തെ പാറ മടക്കിൽ ഇവരുടേത് ഉൾപ്പെടെ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്.

രാത്രിയിൽ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി 80 അടിയോളം താഴ്ചയുള്ള പാറ കുഴിയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്തെത്തിയ പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനും മറ്റു ബന്ധുക്കളും മൊഴി നൽകിയിരുന്നു.

എന്നാൽ അയൽവാസിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് പൂക്കോട്ടുംപാടം പൊലീസ് ഉന്നതാധികാരികൾക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ എ.ഡി.എം അനുമതി നൽകിയത്.

കരുളായിയിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ അകലെയായിട്ടുള്ള സംഭവം നടന്ന സ്ഥലത്തേക്ക് പുലർച്ചെ 5.45ഓടെയാണ് വിവിധ വകുപ്പ് അധികൃതർ പുറപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img