കൊച്ചിയിൽ ഇന്ന് രാവിലെ ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിൻറെ മകൻ വൈഷ്ണവാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും നടത്തിയ തെരച്ചിലിൽ വൈഷ്ണവിനെ കണ്ടെത്തി. പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
English summary : An 18 -year -old boy drowned in the Periyar while taking a bath with his friends