മുൻ ഭർത്താവും നടനുമായ ബാല തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ് രംഗത്ത്. അഭിഭാഷകർക്കൊപ്പം ഒരു വീഡിയോ സന്ദേശത്തിലാണ് അമൃത തനിക്കെതിരെയുള്ള ആരോപണങ്ങൾക്കു മറുപടി പറഞ്ഞിരിക്കുന്നത്. മകൾ അവന്തികയെ കാണിക്കാതിരുന്നിട്ടില്ലെന്നും കോടതി പറഞ്ഞതിൽ ഒരു വിട്ടുവീഴ്ച്ചയും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മിൽ തുടർന്നുള്ള ജീവിതങ്ങളിൽ ഇടപെടില്ല എന്നും മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യില്ല എന്നും കരാറിൽ ഏർപ്പെട്ടിരുന്നു എന്നും കോടതിയുടെ തീർപ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകർ പറയുന്നു. മകളുടെ ജീവിത ചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും അമൃത സുരേഷ് വ്യക്തമാക്കി.
‘രണ്ട് പേരും മ്യൂച്വൽ കണ്‌സന്റ്‌റ് പ്രകാരം വിവാഹമോചനം നടത്തിയ ശേഷം യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതോ വ്യക്തിഹത്യ ചെയ്യുന്നതോ ആ യാതൊന്നും പബ്ലിഷ് ചെയ്യില്ല എന്നും ഒക്കെ എഗ്രീ ചെയ്തിട്ടുണ്ടായിരുന്നു. ഈ എഗ്രിമെന്റ് വയലേറ്റ് ചെയ്താണ് ബാല സോഷ്യൽ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.’ അഭിഭാഷകർ പറഞ്ഞു. വീഡിയോ കാണാം
View this post on Instagram
https://www.instagram.com/reel/C1fb25wyMc8/?utm_source=ig_web_copy_link&igsh=ZTcxMWMzOWQ1OA==
Also read: എനിക്കൊരു കാമുകനുണ്ട്; ഒടുവിൽ വെളിപ്പെടുത്തി ഷക്കീല