web analytics

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിക്കു അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിനിയായ കുട്ടിക്കാണ് രോഗം കണ്ടെത്തിയത്.

ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആദ്യം ചേളാരിയിൽ ചികിത്സ തേടിയിരുന്ന കുട്ടി, ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്.

ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം കണ്ടെത്തിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

അമീബിക് മസ്തിഷ്കജ്വരം എന്താണ്?

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്കജ്വരം.ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നേഗ്ലെറിയ ഫൗലേറി, അക്കാന്താമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിലെ ജീവികൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം രൂപപ്പെടുന്നത്.

മൂക്കും മസ്തിഷ്കവും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ, കർണപടലത്തിൽ ഉണ്ടാകുന്ന പൊട്ടലുകൾ വഴിയോ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിൽ എത്തുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.

യാത്ര ചെയ്യേണ്ട ബസ്സ് എവിടെയെത്തി എന്നറിയണോ..? ധൈര്യമായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തോളൂ …!

യാത്രയിൽ എന്നും തലവേദനയാണ് ബസ്സുകളുടെ സമയം. എന്നാൽ ഇപ്പൊ അതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്.
കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു വഴിയുണ്ട്.

ചലോ – ലൈവ് ബസ് ട്രാക്കിംഗ് ആപ്പ് ഉപയോഗിക്കുന്ന വിധം

ആദ്യം Google Play Store അല്ലെങ്കിൽ Apple App Store-ൽ നിന്ന് “Chalo – Live Bus Tracking App” തിരഞ്ഞ് ഇൻസ്റ്റാൾ ചെയ്യുക.

ഇൻസ്റ്റാൾ ചെയ്ത ശേഷം ഭാഷ തിരഞ്ഞെടുക്കുക, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് OTP വേരിഫിക്കേഷൻ പൂർത്തിയാക്കുക.ബസുകളുടെ സ്ഥാനം അറിയുന്നതിനായി ആപ്പിന് നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാനുള്ള അനുമതി നൽകണം.

ബസ് കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നത് ഇങ്ങനെ:

ഹോം പേജിലെ Find and track your bus എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾ യാത്ര തുടങ്ങുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക.
അടുത്ത ലൈൻ-ൽ എത്തേണ്ട സ്ഥാനം നൽകുക. ആവശ്യമെങ്കിൽ തീയതിയും സമയവും മാറ്റി Proceed അമർത്തുക.

ഇതിന് ശേഷം യാത്ര ചെയ്യാനാകുന്ന എല്ലാ ബസ് സർവീസുകളുടെയും വിവരങ്ങൾ ലഭിക്കും. നേരിട്ടുള്ള ബസുകൾക്കൊപ്പം മറ്റു ഓപ്ഷനുകളും കാണിക്കും. ഓരോ ബസ് സ്റ്റോപ്പിലേക്കും എങ്ങനെ എത്തിച്ചേരാം എന്ന വിവരവും ലഭ്യമാണ്.

ലിസ്റ്റ് സ്‌ക്രോൾ ചെയ്ത് (താഴോട്ടോ വലത്തോട്ടോ നീക്കി) കൂടുതൽ വിവരങ്ങൾ കാണാം. നിങ്ങളുടെ സ്റ്റോപ്പിൽ ബസ് എത്തുന്ന സമയം, ബസിന്റെ തിരക്ക്, ഒഴിവുള്ള സീറ്റുകൾ എന്നിവ അറിയാം. ഓരോ സർവീസിലും ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

View Route ഓപ്ഷൻ വഴി ബസിന്റെ പൂർണ്ണ റൂട്ടും, ഇപ്പോൾ ഏത് സ്റ്റോപ്പിലാണെന്നും കാണാം.

Summary:
Kozhikode: An 11-year-old girl undergoing treatment at the Medical College has been diagnosed with amoebic meningoencephalitis. The child, a native of Chelari in Malappuram, was confirmed to have the infection.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

Related Articles

Popular Categories

spot_imgspot_img