ഹോട്ടലിൽ കുഴഞ്ഞുവീണ വായോധികനെ ആംബുലൻസിൽ കയറ്റാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കൽ പീറ്ററാണ് മരിച്ചത്. ഇന്ന് വൈകിട്ട് കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു പീറ്റർ കുഴഞ്ഞു വീണത്. കടയുടമ സ്വകാര്യ അംബുലൻസ് വിളിച്ചെങ്കിലും കയറ്റാൻ സമ്മതിച്ചില്ല. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസിൽ കയറ്റാതിരുന്നത്. പിന്നീട് ഓട്ടോയിൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി ചേലച്ചുവാട് വച്ച് പീറ്റർ മരിക്കുകയായിരുന്നു.