ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകനായ അമൽ നീരദിൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.
ബിഗ് ബി രണ്ടാം ഭാഗമായ ‘ബിലാൽ’ ആയിരിക്കും അടുത്ത ചിത്രമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം എത്തിയത്.
എന്നാൽ ബിലാൽ അല്ല, അമൽ നീരദിന്റെ 2012-ൽ പുറത്തിറങ്ങിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം.
ബാച്ച്ലർ പാർട്ടി D’eux’
‘ബാച്ച്ലർ പാർട്ടി D’eux’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ആദ്യ ഭാഗത്തിന്റെ സ്റ്റൈലും ഊർജവും നിലനിർത്തിയുള്ള തുടർച്ചയായിരിക്കും രണ്ടാം ഭാഗമെന്ന സൂചനയാണ് പോസ്റ്റിലൂടെ നൽകുന്നത്.
രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കും
മമ്മൂട്ടി ആരാധകരുടെ പ്രതികരണം
പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി ആരാധകരും സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തി.
‘ബിലാൽ ഇല്ലെങ്കിൽ അത് തുറന്നുപറയണം’, ‘എന്തിനാണ് പ്രതീക്ഷ കൊടുക്കുന്നത്’ തുടങ്ങിയ കമന്റുകളാണ് ശ്രദ്ധ നേടുന്നത്.
ബിലാൽ സിനിമയെക്കുറിച്ച് വ്യക്തത ഇല്ലാത്തതിൽ നിരാശ പ്രകടിപ്പിക്കുന്നവരും ഏറെയാണ്.
ബാച്ച്ലർ പാർട്ടി: ആദ്യ ഭാഗം
2012-ൽ പുറത്തിറങ്ങിയ ‘ബാച്ച്ലർ പാർട്ടി’ അമൽ നീരദിന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.
ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥി വേഷങ്ങളിലും അഭിനയിച്ചു.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദും വി. ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ. എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്.
English Summary:
Director Amal Neerad has officially announced his next film, putting an end to speculations about ‘Bilal’. The new project is the sequel to his 2012 hit ‘Bachelor Party’, titled Bachelor Party D’eux. While the announcement excited fans, Mammootty supporters expressed disappointment over the absence of any update on ‘Bilal’.









