web analytics

പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവ് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ​ഗൾഫിൽ വെച്ച്; ചർച്ച നടത്തിയത് ശോഭാസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും; ആരോപണശരങ്ങളുമായി കെ സുധാകരൻ

കണ്ണൂർ: ബിജെപിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ ആണെന്ന് കെ സുധാകരൻ. ഇ.പി. പാർട്ടിക്കുളളിൽ അസ്വസ്ഥൻ ആണെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രനുമായി അദ്ദേഹം ഗൾഫിൽ വെച്ച് ചർച്ച നടത്തിയെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം. മദ്ധ്യസ്ഥ ചർച്ച നടത്തിയത് ശോഭാസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമാണെന്നും കെ. സുധാകരൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയാക്കാത്തതിൽ ജയരാജന് അതൃപ്തിയുണ്ടായിരുന്നു എന്നും പറഞ്ഞു. കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ ബിജെപിയുടെ ദേശീയ ഓഫീസിൽ കയറി നിരങ്ങിയതായി ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ആ നേതാവ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പകരം പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവ് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ആ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ സുധാകരൻ ആരോപിച്ചു. പത്തുലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ തങ്ങളുടെ ദേശീയ ഓഫീസിൽ കയറിനിരങ്ങിയതായി ബിജെപി നേതാവ് ആരോപിച്ചത്. താൻ ദല്ലാൾ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായിട്ടാണ് താൻ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ വാങ്ങിയതെന്നും പറഞ്ഞു. 10 ലക്ഷം രൂപ എനിക്ക് അഡ്വാൻസായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാൽ അത് തന്റെ ബാങ്ക് അക്കൗണ്ടിൽ തരണമെന്ന് പറഞ്ഞു. ആ സ്ഥലം വിൽപ്പനയ്ക്ക് വെച്ച സമയത്താണ് നന്ദകുമാറിനെ കാണുന്നതെന്നും പറഞ്ഞിരുന്നു.

Read Also: ബുള്ളറ്റ് ട്രെയിൻ എന്നുവരും? നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവെ; 508 കിലോമീറ്റർ താണ്ടാൻ 2 മണിക്കൂർ 58 മിനിറ്റ്; ട്രയൽ റൺ സുററ്റിനും ബില്ലിമോറയ്ക്കും ഇടയിൽ; ഇടനാഴിയുടെ നിർമാണം അതിവേഗത്തിൽ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img