തൃശൂര്‍ പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും. പാലയൂര്‍ പള്ളിയിലെ കരോള്‍ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു. Allegations that the SI who prevented Christmas celebrations in Thrissur was given a ‘desirable transfer’
സംഭവത്തെ തുടര്‍ന്ന് എസ്ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
എസ് ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം’ നൽകിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് സിപിഎം ഇടപെടൽ. എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി.
അതേസമയം, എസ് ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെപിയും രംഗത്തെത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് എസ് ഐ വിജിത്ത് ധിക്കാരം കാട്ടിയെന്നും ബിജെപി ആരോപിച്ചു. സംഭവ ദിവസം എസ് എൈയോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ച സുരേഷ് ഗോപിയോട് എസ് ഐ സംസാരിക്കാൻ കൂട്ടാക്കിയില്ലെന്ന് ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് ആരോപിക്കുന്നു.