web analytics

തൃശൂരിലെ വിജയത്തിൻ്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്; ട്രോളുമായി സോഷ്യൽ മീഡിയ

കൊച്ചി:തൃശൂരിലെ വിജയത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഴുവന്‍ ക്രഡിറ്റും നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപിക്ക് വിമർശനം. ബിജെപി കേരളം എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ ട്രോളുകളുടെ പെരുമഴയാണ്.(All the credit for the victory in Thrissur goes to state president K Surendran )

ബിജെപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിക്കാരുമെല്ലാം കൂട്ടാമായാണ് പരിഹാസവുമായി എത്തിയിരിക്കുകയാണ്. സുരേന്ദ്രനെ മാറ്റി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നും കമന്റുകളുണ്ട്.

സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്.

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ച്, ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് ശ്രീ കെ. സുരേന്ദ്രനാണ്.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും”. ഇങ്ങനെയായിരുന്നു ഔദ്യോഗിക പേജിലെ അവകാശവാദം.

ഇതിനു പിന്നാലെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എല്ലാവരേയും ജയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം ജയിക്കാന്‍ കഴിയാത്ത സംസ്ഥാന പ്രസിഡന്റ്.

കേസ് വന്നാല്‍ പിണറായിയുടെ കാല് പിടിച്ച് രക്ഷപ്പെടുന്ന ധൈര്യശാലി. ശബരിമല അടക്കം അനുകൂല ഘടകമുണ്ടായിട്ടും ഒരു നിയമസഭാ സീറ്റ് പോലും നേടാന്‍ കഴിയാത്ത പ്രസിഡന്റ്. ഇങ്ങനെ പോകുന്നു കമന്റുകള്‍.

വി.മുരളീധരനേയും കെ.സുരേന്ദ്രനേയും നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വരെ ആവശ്യം ഉയരുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ പ്രചാരണത്തിനായി മാത്രം തൃശൂരിൽ എത്തിയത് തിരഞ്ഞെടുപ്പ് വിജയത്തിൽ സഹായിച്ചു എന്നോ മറ്റോ ഒരു പരാമർശം പോലുമില്ല.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയത് പോലും ഫലത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. ഇതെല്ലാം നിർണായകമാകുകയും ചെയ്തു. എന്നാൽ ബിജെപിയുടെ അവകാശവാദത്തോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.

ശോഭ സുരേന്ദ്രൻ അടക്കം മറ്റ് നേതാക്കളും പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക നേതൃത്വത്തിൽ നിന്നാരെങ്കിലും ഈ വിഷയത്തിൽ സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തുമോ എന്നാണ് അറിയാനുള്ളത്.

 

Read Also:സംസ്ഥനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ മഴ കനക്കും; നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img