യുകെയിലെ എല്ലാ ഫോണുകളും സെപ്റ്റംബര്‍ ഏഴിന് ഉച്ചത്തിലുള്ള സൈറണ്‍ മുഴക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും, പേടിക്കണ്ട, കാരണം ഇതാണ്…!
ബ്രിട്ടനിലെ എല്ലാ ഫോണുകളും സെപ്റ്റംബര്‍ ഏഴിന് ഉച്ചത്തിലുള്ള സൈറണ്‍ മുഴക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ബ്രിട്ടന്റെ നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുക.
ദേശീയാടിസ്ഥാനഥ്റ്റിലുള്ള എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ രണ്ടാമത്തെ പരീക്ഷണമാണിത്. വരുന്ന സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച മൂന്നു മണിയോടെയാണ് പരീക്ഷണം നടക്കുക.
രാജ്യത്തെ മുഴുവന്‍ 4 ജി, 5 ജി നെറ്റ്വര്‍ക്കുകളിലൂടെ അലര്‍ട്ട് വരും. എല്ലാ ഫോണുകളും ഉച്ചത്തിലുള്ള സൈറണ്‍ മുഴക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഈ അലര്‍ട്ട് ഒരു ഡ്രില്‍ ആണെന്ന് വ്യക്തമാക്കുന്ന ഒരു ടെസ്റ്റ് സന്ദേശം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.
പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും അതുപോലെ ഈ സിസ്റ്റം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും സര്‍ക്കാരിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ പരീക്ഷണം.
വലിയ കൊടുങ്കാറ്റ്, കാട്ടുതീ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലെല്ലാം തന്നെ ഇത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ജപ്പാന്‍, അമേരിക്ക എന്നിവ പോലുള്ള രാജ്യങ്ങളിലെ മുന്നറിയിപ്പ് രീതിയെ അവലംബിച്ചുള്ളതാണ് ഈ പരീക്ഷണവും.
2025 ജനുവരിയിലെ കൊടുങ്കാറ്റ് സമയത്ത് സ്‌കോട്‌ലന്റിലേയും നോര്‍ത്തേണ്‍ അയര്‍ലന്റിലേയും നാലര ദശലക്ഷം പേര്‍ക്ക് ഈ സിസ്റ്റം വഴി മുന്നറിയിപ്പ് ലഭിച്ചിരുന്നു.
അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം…! മകൾക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ തകർന്ന് മലയാളി നഴ്‌സ്
അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം. വീടിന് പുറത്ത് കുട്ടി കളിക്കുമ്പോഴാണ് സംഭവമെന്ന് അനുപ ഐറിഷ് ടൈംസിനോട് പറഞ്ഞു. വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍, കില്‍ബാരിയില്‍, തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
മലയാളി നഴ്‌സ് അനുപ അച്യുതന്റെ മകളായ നിയ നവീനുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ഇവരും കുടുംബാംഗങ്ങളും.
എട്ടുവയസുളള പെണ്‍കുട്ടിയും 12 നും 14 വയസിനു ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും ചേര്‍ന്നാണ് വംശീയ ആക്രമണം നടത്തിയത്.
വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്
എനിക്ക് അവളെ ഓര്‍ത്ത് വല്ലാത്ത വിഷമം തോന്നുന്നു. എനിക്ക് അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. അവളിവിടെ സുരക്ഷിതയാണെന്ന് ഞാന്‍ കരുതി’.-അവർ പറയുന്നു.
മകള്‍ നിയ കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അനുപ. കുറച്ചുസമയത്തേക്ക് 10 മാസം പ്രായമുള്ള മകന്‍ നിഹാന് പാല്‍ കൊടുക്കാന്‍ വേണ്ടി വീടിനുള്ളിലേക്ക് പോയി.
സംഭവം അവർ വിവരിക്കുന്നത് ഇങ്ങനെ:
‘സമയം 7.30 ആയിക്കാണും. അവള്‍ വീടിനുളളില്‍ കളിക്കുകയായിരുന്നു. പുറത്തുപോയി കളിക്കണമെന്നും സൈക്കിള്‍ ഓടിക്കണമെന്നും അവള്‍ പറഞ്ഞപ്പോള്‍, കുറച്ചുസമയത്തേക്ക് ഞാന്‍ അതനുവദിച്ചു. ഭര്‍ത്താവ് കെ എസ് നവീന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.
ഞാനും 10 മാസം പ്രായമുള്ള മകനും ആറുവയസുകാരി മകളും മാത്രമായിരുന്നു വീട്ടില്‍. അവള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പുറത്തേക്ക് പോയി. വീടിന് മുന്നില്‍ നിന്ന് ഞാന്‍ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അവര്‍ ഒന്നിച്ചുകളിക്കുകയായിരുന്നത് കൊണ്ട് സുരക്ഷിതയാണെന്ന് അറിയാമായിരുന്നു. ആ സമയത്ത് ഇളയ കുട്ടി വിശന്നിട്ട് കരയാന്‍ തുടങ്ങി.
ഞാന്‍ നിയയോട് കുഞ്ഞിന് പാല് കൊടുത്തിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് പോയി.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നിയ കരഞ്ഞുകൊണ്ട് ഓടി വീട്ടിലെത്തി. സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവള്‍ പേടിച്ചിരുന്നു. ‘ എന്റെ മകളെ അതിനുമുമ്പ് ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.
അവളുടെ കൂട്ടുകാരോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും ആദ്യം ഒന്നു സംസാരിക്കാനായില്ല.
നിയയേക്കാള്‍ മുതിര്‍ന്ന ഒരു ആണ്‍കുട്ടി സൈക്കിളിന്റെ വീല്‍ കൊണ്ട് അവളുടെ സ്വകാര്യഭാഗത്ത് ഇടിച്ചെന്നും സംഘത്തിലെ അഞ്ചുപേര്‍ അവളുടെ മുഖത്ത് ഇടിച്ചെന്നും കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
ഫക്ക് യു എന്ന് പറഞ്ഞ ശേഷം, വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് മടങ്ങിപ്പോ എന്ന് ആക്രോശിച്ചു. അവളുടെ കഴുത്തില്‍ ഇടിച്ചെന്നും മുടി പിടിച്ച് തിരിച്ചെന്നും അവള്‍ ഇന്ന് എന്നോടുപറഞ്ഞു.
ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് മാറിയത്. തിങ്കളാഴ്ചത്തെ സംഭവം എല്ലാ സന്തോഷവും തകര്‍ത്തുകളഞ്ഞതായി അനുപ അച്യുതന്‍ പറഞ്ഞു.
ഇപ്പോള്‍ വീടിന് മുന്നില്‍ പോലും അവള്‍ക്ക് കളിക്കാന്‍ സുരക്ഷിതമല്ലെന്ന് അവർ പറഞ്ഞു.8 വര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന അനുപ സ്വന്തം നാടുപോലെയാണ് ഇവിടം കണക്കാക്കുന്നത് എന്ന് പറയുന്നു.
അടുത്തിടെയാണ് ഐറിഷ് പൗരത്വം കിട്ടിയത്. ഇവിടെ സമീപകാലത്താണ് കുടുംബം താമസം തുടങ്ങിയത്.
Summary:
All phones in the UK will emit a loud siren and vibrate on September 7 as part of a test of the UK’s National Emergency Alert System.









